ലോകത്തെ ഏറ്റവും വലിയ മറൈന്‍ പാര്‍ക്ക് അന്റാര്‍ട്ടിക്കയില്‍ ഒരുങ്ങുന്നു
ഹോബര്‍ട്ട്: ലോകത്തെ ഏറ്റവും വലിയ മറൈന്‍ പാര്‍ക്ക് അന്റാര്‍ട്ടിക്കയില്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായുള്ള കരാറില്‍ യൂറോപ്യന്‍ യൂണിയനും റഷ്യയും മറ്റ് 24 രാജ്യങ്ങളും ഒപ്പുവച്ചു.
ഓസ്ട്രേലിയയിലെ ഹോബര്‍ട്ടില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനമായത്. റോസ് കടലാണ് മറൈന്‍ പാര്‍ക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വരുന്ന 35 വര്‍ഷത്തേക്ക് ഇവിടെ നിന്ന് വാണിജ്യാവശ്യത്തിന് മത്സ്യബന്ധനം പാടില്ലെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
ലോകത്ത് ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള കടലായാണ് റോസ് കടലിനെ കണക്കാക്കുന്നത്. ഒരു കോട്ടവും തട്ടാത്ത ലോകത്തെ അവശേഷിക്കുന്ന ഏക കടല്‍ പരിസ്ഥിതിയാണ് റോസിന്റേത്.
[caption id="attachment_156208" align="aligncenter" width="600"] റോസ് കടലിലെ പെന്‍ഗ്വിനുകള്‍[/caption]
പെന്‍ഗ്വിനുകള്‍, നീര്നായ്ക്കള്, അന്റാര്‍ട്ടിക് ടൂത്ത്ഫിഷ്, തിമിംഗലം, കൊഞ്ച് വര്‍ഗത്തില്‍പ്പെട്ട ചെറുമീനുകള്‍ എന്നിവയുടെ വലിയൊരു ആവാസവ്യവസ്ഥയാണ് ഈ കടലുമായി ബന്ധപ്പെട്ടു കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."