സ്ത്രീകളെ അപമാനിക്കുന്നതില്‍ 30 വര്‍ഷത്തെ ചരിത്രമുള്ളയാളാണ് ട്രംപെന്ന് ഹിലരി
ന്യൂയോര്‍ക്ക്: റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളെ അപമാനിക്കുന്നതില്‍ 30 വര്‍ഷത്തെ ചരിത്രമുള്ളയാളാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍.
ചൊവ്വാഴ്ച ഫ്‌ളോറിഡയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹിലരി. സ്ത്രീകളെ അപമാനിക്കുന്നതിലും തരംതാഴ്ത്തുന്നതിലുമെല്ലാം ട്രംപിന് വര്‍ഷങ്ങളുടെ പരിചയമുണ്ട്. ആണ്‍കുട്ടികള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ഒരു റോള്‍ മോഡലാകാന്‍ ഒരിക്കലും ട്രംപിനെക്കൊണ്ട് സാധിക്കില്ലെന്നും ഹിലരി പറഞ്ഞു.
മുന്‍ മിസ് യൂനിവേഴ്‌സ് ആയ അലീസിയ മക്കാഡോയെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ ട്രംപിന് പിണഞ്ഞ തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഹിലരിയുടെ കുറ്റപ്പെടുത്തല്‍. മിസ് യൂനിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അലീസിയക്ക് ഭാരം കൂടിയെന്നായിരുന്നു ട്രംപ് വേദിയില്‍ പ്രസംഗിച്ചത്. ഇത്തരത്തിലുള്ള ട്രംപിന്റെ സമീപനം തനിക്ക് മനോവിഷമമുണ്ടാക്കുന്നുവെന്നും ഹിലരി പറഞ്ഞു.
ട്രംപ് സംഭ്രമത്തിലാണെന്ന് അലീസിയയും വേദിയില്‍ പറഞ്ഞിരുന്നു. ട്രംപിന്റെ സംസാരം തന്നില്‍ ചിരിയാണ് ഉണര്‍ത്തിയതെന്നും താന്‍ കാണാന്‍ വളരെ മോശമാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപ് തന്നെ തടിച്ച മിസ് യൂനിവേഴ്‌സ് ആയാണ് അഭിസംബോധന ചെയ്തതെന്നും അലീസിയ പറഞ്ഞു.
അതുകൊണ്ടു തന്നെ ട്രംപിനോട് എന്തു മറുപടി പറയണമെന്നു പോലും തനിക്കറിയില്ലെന്നും അലീസിയ വേദിയില്‍ പറഞ്ഞിരുന്നു.
ഇതിനിടെ ഹിലരി അഴിമതിക്കാരിയാണെന്ന ആരോപണവുമായി ട്രംപും രംഗത്തെത്തി. അമേരിക്കന്‍ ആരോഗ്യമേഖലയെ അവര്‍ എന്നന്നേക്കുമായി നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."