ശാസ്ത്രതല്‍പരരേ, ഇതിലേ...
സ്ടു പരീക്ഷ വിജയിക്കുകയും ഒപ്പം ശാസ്ത്ര വിഷയങ്ങളില്‍ തല്‍പരരുമാണെങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം. കരസേനയില്‍ സൗജന്യ ബി.ടെക് പഠനം നടത്തുന്നതോടൊപ്പം ലഫ്റ്റനന്റ് പദവിയില്‍ ജോലിയും ചെയ്യാം. ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ഥരായ പ്ലസ്ടു വിജയികള്‍ക്കാണ് അവസരം.
ഇന്ത്യന്‍ ആര്‍മിയില്‍ 10 , പ്ലസ്ടു ടെക്‌നിക്കല്‍ എന്‍ട്രി വഴി സൗജന്യ ബി.ടെക് പഠനാവസരവും മിലിട്ടറി, സാങ്കേതിക പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലെഫ്റ്റനന്റ് പദവിയില്‍ ജോലിയുമാണ് ലഭിക്കുക. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ആകെ 90 ഒഴിവുകളുണ്ട്.
തെരഞ്ഞെടുപ്പ്:
യോഗ്യതാ പരീക്ഷയുടെ ഉയര്‍ന്ന മാര്‍ക്ക്‌ഗ്രേഡ് പരിഗണിച്ച് ആദ്യം അപേക്ഷകരുടെ ഷോര്‍ട്ട്‌ലിസ്റ്റ് തയാറാക്കും. സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി) ബംഗളൂരു, അലഹബാദ്, ഭോപ്പാല്‍ എന്നിവിടങ്ങളിലായി 2017 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നതാണ്.
അഞ്ചു ദിവസം നീളുന്ന ഇന്റര്‍വ്യൂവില്‍ സൈക്കോളജിക്കല്‍, ഇന്റലിജന്‍സ് ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടും. ആദ്യദിവസത്തെ സൈക്കോളജിക്കല്‍ ടെസ്റ്റില്‍ യോഗ്യത നേടുന്നവരെയാണ് തുടര്‍ന്നുള്ള ടെസ്റ്റുകളിലും പങ്കെടുപ്പിക്കുക.
ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് റെയില്‍വേ ഫെയറോ സമാന യാത്രാക്കൂലിയോ നല്‍കും. 2017 ജൂലൈയിലാരംഭിക്കുന്ന ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലേക്കാണ് തെരഞ്ഞെടുപ്പ്.
പരിശീലനം:
പരിശീലന കാലാവധി അഞ്ചു വര്‍ഷമാണ്. ആദ്യ ഒരുവര്‍ഷം ബേസിക് മിലിട്ടറി പരിശീലനമാണ്. ഗയയിലുള്ള ഓഫിസര്‍ ട്രെയ്‌നിങ് അക്കാദമിയിലാണ് ഈ പരിശീലനം. ശേഷം മൂന്നുവര്‍ഷത്തെ ടെക്‌നിക്കല്‍ ട്രെയ്‌നിങ്.
ഈ കാലയളവിലാണ് ബി.ടെക് പഠന പരിശീലനങ്ങള്‍. പൂനെ, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ മിലിട്ടറി എന്‍ജിനിയറിങ് കോളജുകളിലും മറ്റുമാണ് എന്‍ജിനിയറിങ് പഠനം. പരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്ക് എന്‍ജിനിയറിങ് ബിരുദം സമ്മാനിക്കും. മുഴുവന്‍ പരിശീലന ചെലവുകളും കരസേന വഹിക്കുന്നതാണ്. നാലുവര്‍ഷത്തെ പഠനപരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ പെര്‍മനന്റ് കമ്മിഷനിലൂടെ ലെഫ്റ്റനന്റ് പദവിയില്‍ സ്ഥിരജോലിയില്‍ പ്രവേശിക്കാം. ഏകദേശം പ്രതിമാസം 65,000 രൂപ തുടക്കത്തില്‍ ശമ്പളം ലഭിക്കും. ഇതിനു പുറമേ പാര്‍പ്പിടം, ചികിത്സ, മെസ്, കാന്റീന്‍ സൗകര്യങ്ങള്‍ സൗജന്യമായിരിക്കും.
പരിശീലനകാലത്ത് പ്രതിമാസം 21,000 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. ജോലിയില്‍നിന്നു വിരമിച്ചുകഴിഞ്ഞാല്‍ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളുമുണ്ട്.
അപേക്ഷിക്കേണ്ട രീതി:
അപേക്ഷ ഓണ്‍ലൈനായി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ എട്ടിനു രാവിലെ പത്തുമുതല്‍ സമര്‍പ്പിക്കാം.
അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അപേക്ഷകര്‍ ഇന്ത്യക്കാരായിരിക്കണം. പ്രായം 2017 ജൂലൈ ഒന്നിന് പതിനാറരയ്ക്കും പത്തൊന്‍പതരയ്ക്കും മധ്യേ ആയിരിക്കണം. 1998 ജനുവരി ഒന്നിനു മുന്‍പോ 2001 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്.
ഹയര്‍ സെക്കന്‍ഡറി, പ്ലസ്ടു തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുമുണ്ടാകണം. വിജ്ഞാപനം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി: ഡിസംബര്‍ 07
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."