ചേക്കോട് ഗാന്ധി മേനോന്‍ മൈതാന സംരക്ഷണ സമരത്തിന് അഞ്ചു വയസ്
ആനക്കര : പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായിരുന്ന ഗാന്ധിമേനോന്റെ പേരിലുളള മൈതാനം സംരക്ഷിക്കുവാനുളള സമരത്തിന് അഞ്ചു വയസ്. കായിക മാമാങ്കങ്ങള്‍ക്കു വേണ്ടി കോടികള്‍ ചിലവഴിക്കുമ്പോഴും ഒരു സ്വാതന്ത്ര സമര സേനാനിയുെടെ പേരിലുളള വിശാലമായ മൈതാനം സംരക്ഷിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിന്റെ തെളിവാണിത്.
പറക്കുളം വ്യവസായ പാര്‍ക്കിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഏറ്റെടുത്ത് സ്ഥലത്താണ് ഗാന്ധിമേനോന്‍ മൈതാനം സ്ഥിതിചെയ്യുന്നത്. നേരത്തെ ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ നാട്ടുകാരുടെ നേത്യത്വത്തില്‍ തടഞ്ഞിരുന്നു. സ്വാതന്ത്രസമരപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വ കൊടുത്ത ഗാന്ധിമേനോന്‍ എന്ന ടി.എന്‍. രാവുണ്ണിമേനോന്റെ സ്മണാര്‍ഥമുളള ഈ മൈതാനം മൂന്ന് വര്‍ഷം മുന്‍പ് സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുക്കാനുളള ശ്രമം ആരംഭിച്ചതോടെയാണ് ഇതിനെതിരേ സമരം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് പാട്ടത്തിന് നല്‍കുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നു. പതിറ്റാണ്ടുകളായി ഈ മേഖലയിലുളള നൂറ് കണക്കിന് കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടാണിത്.
1942 ല്‍ ക്വിറ്റ് ഇന്ത്യ സമരം നടക്കുന്ന സമയത്താണ് രാവുണ്ണി മേനോന്റെ നേത്യത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നത് ഈ ഗ്രൗണ്ടിലായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ചര്‍ക്കാക്ലാസുകള്‍, രാഷ്ട്രീയ ക്ലാസുകള്‍ എന്നിവയെല്ലാം രാവുണ്ണിമേനോന്റെ നേതൃത്വത്തില്‍ നടന്നിരുന്നത് ഇവിടെയാണ്. അന്ന് ഗാന്ധിജിയുടെ പ്രതിരൂപമായിട്ടാണ് നാട്ടുകാര്‍ രാവുണ്ണിമേനോനെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഓര്‍മക്കാണ് ഈ സ്ഥലത്തിന് ഗാന്ധിമേനോന്‍ മൈതാനം മെന്ന് പേര്‍ നല്‍കിയത്.
നാലേക്കര്‍ വരുന്ന ഇവിടെ ഇദ്ദേഹത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമരസമിതിയുടെ നേത്യത്വത്തില്‍ നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. അന്ന് വ്യവസായ വകുപ്പ് സ്ഥലം കപ്പൂര്‍ പഞ്ചായത്തിന് വിട്ടു നല്‍കുന്ന പക്ഷം സ്റ്റേഡിയം നിര്‍മിക്കാന്‍ തയ്യാറാണന്ന് പഞ്ചായത്ത് അധിക്യതര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിനു തയ്യാറാകാതെ സ്ഥലം പാട്ടത്തിന് വിട്ടുനല്‍കുകയായിരുന്നെന്ന് സമര സമിതിപ്രവര്‍ത്തകര്‍ പറഞ്ഞു.
2011 കേരളപ്പിറവിയോടനുബന്ധിച്ചാണ്. ചേക്കോട് ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്.മൈതാനം ഉള്‍പ്പെടുന്ന ആറ് ഏക്കറെയോളം വരുന്ന സ്ഥലം വ്യവസായവകുപ്പിന്റെ കൈവശമാണ്.
ഈ സ്ഥലം മുഴുവന്‍ വകുപ്പ് സ്വകാര്യ വ്യക്തികള്‍ക്കു പാട്ടത്തിനു നല്‍കുകയും ഭൂമി കിട്ടിയവര്‍ മൈതാനം അടക്കം നശിപ്പിക്കുവാനുളള ശ്രമം ആരംഭിക്കുകയും ചെയ്തപ്പോഴാണ് നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മറ്റി അംഗമായിരുന്ന എം.എം പരമേശ്വരനാണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. പിന്നീടുളള വര്‍ഷങ്ങളില്‍ സമാജ് വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷിജേക്കബ്,പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ അഭയം പി കൃഷ്ണന്‍, ആര്‍.എസ്.പി ഇടതുപക്ഷം സംസ്ഥാന സെക്രട്ടറി സി.പി കാര്‍ത്തികേയന്‍, അഡ്വ. വി രാജേഷ് സമര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൈതാനത്തു സമരങ്ങളും വ്യത്യസ്ത പരിപാടികളും നടന്നു. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തു പ്രസിഡന്റായി ചുമതലയേറ്റ ശേഷം പറക്കുളത്തുവന്ന അഡ്വ ശാന്തകുമാരി സ്ഥലം വിട്ടു കിട്ടുകയാണെങ്കില്‍ ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിയെങ്കിലും ഇതും കടലാസിലൊതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."