യുവതി കെട്ടിടത്തില്‍ നിന്നു ചാടിമരിച്ച സംഭവം; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കാഞ്ഞങ്ങാട്: യുവതി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച സംഭവത്തില്‍ പിടിയിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി തള്ളി. ഇതേ തുടര്‍ന്ന് ഇയാള്‍ റിമാന്‍ഡിലായി. മടിക്കൈ അമ്പലത്തുകര ബെസ്കോട്ട് മരുന്നുല്പാദന കേന്ദ്രത്തിനു സമീപത്തെ സുഷമ (25) മരിച്ച കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കാഞ്ഞങ്ങാട് കുശാല്‍നഗറിലെ സത്യപ്രകാശ് എന്ന പ്രകാശ് കൃഷ്ണയെയാണ് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
2013 സെപ്റ്റംബര്‍ 24ന് രാവിലെ 11നാണു കുവൈത്ത് ഫര്‍വാനക്കടുത്തുള്ള കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നു സുഷമ ചാടി മരിച്ചത്.
സുഷമയുടെ മരണത്തിനു ശേഷം ഗള്‍ഫിലേക്ക് തിരിച്ച് പോയ സത്യപ്രകാശിനെ കണ്ടെത്താന്‍ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മംഗളൂരു വിമാനത്താവളത്തിലെത്തിയ സത്യപ്രകാശിനെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെക്കുകയും ഹൊസ്ദുര്‍ഗ് പൊലിസിനു വിവരം കൈമാറുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."