HOME
DETAILS
MAL
നീലേശ്വരം മാലിന്യ മുക്ത നഗരസഭ: പദ്ധതിക്കു തുടക്കമായി
backup
November 02 2016 | 20:11 PM
നീലേശ്വരം: നീലേശ്വരം മാലിന്യ മുക്ത നഗരസഭാ പദ്ധതിക്കു തുടക്കമായി. നഗരസഭയുടെയും നീലേശ്വരം ലയണ്‍സ് ക്ലബിന്റെയും നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നു ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ കയറ്റി അയച്ചു.
ഇത്തരത്തില്‍ 2000 ചാക്ക് അജൈവ മാലിന്യങ്ങളാണു ശേഖരിച്ചത്. എല്ലാ മാസവും നഗരസഭയിലെ 12000 വീടുകളില്‍ നിന്നു പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. അയല്‍സഭകള്‍ വഴിയായിരിക്കും ഇവയുടെ ശേഖരണം.
പദ്ധതിയുടെ ഉദ്ഘാടനം പി കരുണാകരന് എം.പി നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് കെ.പി ജയരാജന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."