യൂനിഫോം വിവാദം: പുനരാലോചന നടത്തുമെന്ന് സ്കൂള്‍ അധികൃതര്‍
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുടെ യൂനിഫോമിന്റെ ഫുള്‍ കൈ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ടു വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ യൂനിഫോം വിഷയത്തില്‍ പുനരാലോചന നടത്തുമെന്നു സ്കൂള്‍ അധികൃതര്‍.
മാനേജിങ് കമ്മറ്റി പ്രസിഡണ്ട് പി.കെ മുഹമ്മദ് ജമാലിന്റെ വസതിയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണു തീരുമാനം. നിലവിലെ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്. എഫ് വെച്ച നിബന്ധനകള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പു തന്ന സാഹചര്യത്തില്‍ തുടര്‍ നിയമനടപടികള്‍ തിങ്കളാഴ്ച വരെ നിര്‍ത്തിവെക്കുകയാണെന്നും തീരുമാനം തൃപ്തികരമല്ലെങ്കില്‍ നിയമ നടപടികള്‍ തുടരുമെന്നും പരപ്പനങ്ങാടി മേഖലാ എസ്.കെ.എസ്.എസ്.എഫ് നിര്‍വാഹക സമിതിയും തീരുമാനിച്ചു.
ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി , സൈതലവി ഫൈസി,ശമീം ദാരിമി ,മന്‍സൂര്‍ അശ്റഫി ,റാജിബ് ഫൈസി, പി.പി നൗഷാദ്, പി.കെ മുഹമ്മദ് ജമാല്‍, അന്‍വര്‍ മാസ്റ്റര്‍, ഹസ്സന്‍കോയ മാസ്റ്റര്‍, പി സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."