HOME
DETAILS
MAL
രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് മോദിക്ക് സുബ്രഹ്മണ്യം സ്വാമിയുടെ കത്ത്
backup
May 17 2016 | 09:05 AM
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പദവിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ കത്ത്.
രഘുറാം രാജന്‍ കരുതിക്കൂട്ടി ഇന്ത്യയുടെ സാമ്പത്തികനില തകര്‍ക്കുകയാണെന്നും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇടങ്കോലിടുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു. മാനസികമായി അദ്ദേഹം ഒരു ഇന്ത്യക്കാരനല്ലെന്നും സ്വാമി പറയുന്നു.
രഘുറാം രാജന്‍ ആ പദവിക്ക് യോജിച്ച ആളല്ലെന്ന് കഴിഞ്ഞ ആഴ്ച്ചയില്‍ സ്വാമി ആരോപിച്ചിരുന്നു. പണപ്പെരുപ്പം കുറയ്ക്കാനെന്ന വ്യാജേന പലിശ നിരക്ക് വര്‍ധിപ്പിച്ചത് ഇന്ത്യയ്ക്ക് ദോഷകരമായി ബാധിച്ചെന്നും അതിനാല്‍ തന്നെ രാജനെ ആ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും സ്വാമി ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."