HOME
DETAILS
MAL
ജിഷയുടെ കൊലപാതകം: പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് നാരായണക്കുറുപ്പ്
backup
May 17 2016 | 10:05 AM
കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക കേസ് കൈകാര്യം ചെയ്തതില്‍ പൊലിസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് പൊലിസ് പരാതി പരിഹാര സെല്‍ ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പ്. പ്രൊഫഷണല്‍ രീതിയിലല്ല കേസ് അന്വേഷിച്ചത്. മൃതദേഹം വേഗത്തില്‍ സംസ്കരിച്ചത് തെറ്റായെന്നും അദ്ദേഹം പറഞ്ഞു.
പാറശാല സ്റ്റേഷനിലെ കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ സിറ്റിംഗ് നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചട്ടങ്ങളും മുന്‍കരുതലുകളും ജിഷ വധക്കേസില്‍ പാലിച്ചതായി കാണുന്നില്ല. പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ ചിത്രീകരിക്കാത്തത് ഗുരുതരമായ പാളിച്ചയാണ്.
ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാല്‍ കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ ആളുകള്‍
കയറി ഇറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."