HOME
DETAILS

കേരളത്തിലെ തെരുവുനായ ശല്യം: ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി

  
backup
November 03, 2016 | 7:57 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b6%e0%b4%b2%e0%b5%8d

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുനിസിപ്പാലിറ്റി അധ്യക്ഷന്മാര്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ പ്രകടനം നടത്തി.
തെരുവുനായ്ക്കളുടെ ജീവനുവേണ്ടി വാദിക്കുന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധി ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവരെ കാണുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. കേരള ഹൗസില്‍ നിന്ന് ജന്തര്‍മന്ദിറിലേക്കു നടന്ന പ്രതിഷേധ പ്രകടനം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു.
പരീക്ഷിച്ചു പരാജയപ്പെട്ട തെരുവുനായ്ക്കളുടെ ജനന നിയന്ത്രണ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് എം.ബി രാജേഷ് പറഞ്ഞു.
തെരുവുനായ്ക്കളെ ആകമാനം കൊന്നൊടുക്കണമെന്ന നിലപാട് കേരളത്തിനില്ല. എന്നാല്‍, ഇവയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഭീഷണികൊണ്ട് മറികടക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ദുരന്ത നിവാരണ സെമിനാറില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ മുനിസിപ്പാലിറ്റി അധ്യക്ഷന്മാര്‍ പ്രതിഷേധത്തിനുകൂടി സമയം കണ്ടെത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  3 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  3 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  3 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  3 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  3 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  3 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  3 days ago