HOME
DETAILS

മുത്തൂറ്റ് ഉപരോധം അക്രമാസക്തമായി; മാനേജര്‍ക്ക് സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

  
backup
November 04, 2016 | 1:42 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be


തൊടുപുഴ: മൂത്തുറ്റ് ഉപരോധം അക്രമസക്തമായി. മൂത്തുറ്റ് മാനേജര്‍ക്ക് സിപിഎം - സിഐടിയു പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. പൊലിസ് സ്റ്റേഷനിലെത്തിച്ച സി പി എം പ്രവര്‍ത്തകര്‍ക്ക് വന്നതിനെക്കാളും വേഗതയില്‍ സ്‌റ്റേഷനില്‍ നിന്നും ജാമ്യം നല്‍കി വിട്ടയച്ച നടപടി വിവാദമായി. മുത്തൂറ്റ് മങ്ങാട്ടുകവല ശാഖാ മാനേജര്‍ വഴിത്തല മീനംകുന്നേല്‍ സണ്ണിയ്ക്കാണ് (63)  മര്‍ദനമേറ്റത്. ഇദ്ദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
തൊടുപുഴ മാങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന മൂത്തുറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പണമിടപാട് സ്ഥാപനത്തില്‍ ഇന്നലെ രാവിലെ സി ഐ ടി യു നടത്തിയ ഉപരോധ സമരമാണ് അക്രമത്തില്‍ കലാശിച്ചത്. സംസ്ഥാന വ്യപകമായി സിഐടിയു സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായാണ് ഉപരോധ സമരം നടത്തിയത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഓഫീസിനകത്ത് കയറ്റാതെയാണ് സമരം നടത്തിയത്.ഇതിനിടെ സ്ഥാപനത്തിലെ  മാനേജര്‍ കാറിലെത്തി. പുറത്തിറങ്ങിയ ഉടന്‍ തന്നെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദനമഴിച്ചുവിടുകയയായിരുന്നു.
മുഖത്തും ശരീരത്തും മര്‍ദനമേറ്റു.  തടസം പിടിക്കാനെത്തിയ പൊലിസുകാരെയും പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് പൊലിസ് ഏറെ പരിശ്രമിച്ചാണ് മാനേജരെ പൊലിസ് വാഹനത്തില്‍ കയറ്റിയത്. വാഹനത്തില്‍ കയറ്റുന്നതിനിയും മനേജര്‍ക്കെതിരെ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനോട്  മോശമായ രീതിയിലാണ്  പ്രവര്‍ത്തകര്‍ പെരുമാറിയത്.
അക്രമം നടക്കുമെന്ന സൂചന ലഭിച്ചിട്ടും പൊലിസ് കാര്യമായ രീതിയില്‍ സുരക്ഷനല്‍കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. മര്‍ദനം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച  യുവാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭീഷണിയ്ക്ക് ഇരയായി. സംഘര്‍ഷത്തിനിടെ ജീവനക്കാരായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തു നിന്നും ഭയന്നു പിന്‍മാറി.
ഇടവെട്ടിയിലെയും വഴിത്തലയിലേയും ശാഖകള്‍ തുറക്കാന്‍ ആരും എത്തിയില്ല. ആനക്കൂട് കവലയിലെയും മാര്‍ക്കറ്റ് റോഡിലേയും  ശാഖകള്‍ക്ക് മുമ്പില്‍ സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്നതോടെ അവയും തുറക്കാനായില്ല. ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് സിഐടിയു സമരവുമായി  രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം സി.ഐ.ടി.യുവും മുത്തൂറ്റ് മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ച  പരാജയപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  12 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  12 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  12 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  12 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  12 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  12 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  12 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  12 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  12 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  12 days ago