മൗലാന സയ്യിദ് അര്‍ഷദ് മദനിക്ക് ഇന്ന് തൊടുപുഴയില്‍ സ്വീകരണം
തൊടുപുഴ: ഏക സിവില്‍ കോഡ് വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെത്തുന്ന മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അഖിലേന്ത്യാ ഉപാധ്യക്ഷനും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് ദേശീയ ചെയര്‍മാനുമായ മൗലാന സയ്യിദ് അര്‍ഷദ് മദനിക്ക് ഇന്ന് തൊടുപുഴയില്‍ സ്വീകരണം നല്‍കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഷെഹീര്‍ മൗലവി അറിയിച്ചു.
സ്വീകരണ സമ്മേളനം ഉച്ചകഴിഞ്ഞ 2.30 ന്് മുനിസിപ്പല്‍ മൈതാനിയില്‍ (ടിപ്പു സുല്‍ത്താന്‍ നഗര്‍) ആരംഭിക്കും. ജില്ലാ അതിര്‍ത്തിയായ മടക്കത്താനത്ത് നിന്നും നൂറുകണക്കിന് പണ്ഡിതരുടേയും സമുദായ നേതാക്കളുടേയും അംഗങ്ങളുടേയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച് മങ്ങാട്ടുകവല വഴി തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ എത്തിച്ചേരും. സ്വാഗതസംഘം ചെയര്‍മാന്‍ ഇംദാദുള്ള മൗലവിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുറഷീദ് മൗലവി ഉദ്ഘാടനം ചെയ്യും. മൗലാന സയ്യിദ് അര്‍ഷദ് മദനി പ്രഭാഷണം നടത്തും.
കാഞ്ഞാര്‍ ഹുസൈന്‍ മൗലാന, പി പി ഇസ്ഹാഖ് മൗലവി, സെയ്ദ് മുഹമ്മദ് മൗലവി, അബ്ദുല്‍ കബീര്‍ റഷാദി, ടി എം സലീം, പി പി സുലൈമാന്‍ റാവുത്തര്‍, കെ എം എ ഷുക്കൂര്‍, ടി എം മുജീബ്, പി പി അസീസ് ഹാജി, പി പി കുഞ്ഞുമുഹമ്മദ്, എം എസ് സുബൈര്‍, സ്വാബിര്‍ അഹ്‌സനി, ഇസ്മായില്‍ മൗലവി, അബ്ദുല്‍ ഗഫൂര്‍ നജ്മി, എം ഐ എം ഇല്യാസ് മൗലവി, സുബൈര്‍ മൗലവി, മുനീര്‍ മൗലവി, അബ്ദുല്‍ റഷീദ് മൗലവി, നൗഷാദ് മൗലവി, എം എ കരീം, ഷാഹുല്‍ ഹമീദ് മൗലവി, ജാഫര്‍ പന്നിമറ്റം, എ എം സമദ്, ബഷീര്‍ ഫാറൂഖി, വി എസ് മുഹമ്മദ് ഷെറീഫ് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."