പൊലിസ് ഉദ്യോഗസ്ഥന് തടവും പിഴയും
കോഴിക്കോട്: മുന്‍ കോഴിക്കോട് പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ആര്‍ പ്രേമചന്ദ്രന് താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴര മാസം തടവും പതിനായിരം രൂപ പിഴയും വിധിച്ചു.
1998 ഒക്ടോബര്‍ 26ന് മോഷണക്കുറ്റം ആരോപിച്ച് പൊലിസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ച കേസിലാണ് ശിക്ഷയെന്ന് പരാതിക്കാരന്‍ ചോലക്കല്‍ വീട്ടില്‍ ഗോവിന്ദന്‍നായരുടെ മകന്‍ ടി.പി ചന്ദ്രശേഖരന്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
18 വര്‍ഷക്കാലം നീണ്ട നിയമയുദ്ധത്തിനാണ് ഇതോടെ സമാപനമായത്. അന്നത്തെ ഡിവൈ.എസ്.പി വിശ്വനാഥക്കുറുപ്പിന്റെ വീട്ടിലെ തേക്ക് പലക മോഷണം പോയ കേസിലായിരുന്നു മര്‍ദനം. ഒന്നാം പ്രതി വിശ്വനാഥക്കുറുപ്പിനെ വെറുതെവിട്ടതില്‍ അപ്പീല്‍ നല്‍കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. പരാതിക്കാരനു വേണ്ടി അഡ്വ. എസ്.കെ പ്രേംരാജും അഡ്വ. എന്‍.വി.പി റഫീക്കും കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."