ശരീഅത്ത് സംരക്ഷണ റാലി ഇന്ന്; മണ്ഡലങ്ങളില്‍ വാഹനപ്രചാരണ ജാഥ നടത്തി
എടപ്പാള്‍: ഇന്നു മലപ്പുറത്തു നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചാരണാര്‍ഥം മണ്ഡലംതലങ്ങളില്‍ സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥകള്‍ സംഘടിപ്പിച്ചു. പൊന്നാനി മണ്ഡലം ജാഥ പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം മഖ്ബറ സിയാറത്തോടെ ആരംഭിച്ചു ചങ്ങരംകുളത്തു സമാപിച്ചു.
വേങ്ങര: വേങ്ങരയില്‍ മമ്പുറം മഖാം സിയാറത്തോടെ എം. ഹൈദര്‍സ് മുസ്‌ലിയാര്‍ മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍ക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ. ഖാദര്‍ഫൈസി അധ്യക്ഷനായി. കെ.കെ ആറ്റക്കോയ തങ്ങള്‍, ഒ.സി ഹനീഫ, എം.കെ കുഞ്ഞിമൊയ്തീന്‍കുട്ടി, കെ.കെ മൂസ, എം കുഞ്ഞിമുഹമ്മദ് ഹാജി, പി.കെ.സി മുഹമ്മദ്, കെ.കെ അഷ്‌റഫ് തങ്ങള്‍, എം.കെ അലവിക്കുട്ടി ഹാജി, കെ ഉബൈദ്, കെ.സി സൈതലവി ഹാജി, നളാഫ് തങ്ങള്‍, പി.സി ഹുസൈന്‍ ഹാജി സംസാരിച്ചു.
പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലം ജാഥ വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവരുടെ മഖ്ബറ സിയാറത്തോടെ ആരംഭിച്ചു. അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി, കുഞ്ഞിമോന്‍ തങ്ങള്‍ കക്കാട്, അബ്ദുസ്സലാം ദാരിമി, ഹംസ ഹാജി മൂന്നിയൂര്‍, നൗഷാദ് ചെട്ടിപ്പടി, സിദ്ദീഖ് ഹാജി ചെറുമുക്ക്, സുബൈര്‍ ബാഖവി പാലത്തിങ്ങല്‍, ശൈഖലി ബാഖവി തെന്നല സംസാരിച്ചു.
കൗമാരക്കാര്‍ക്ക് സുരക്ഷാവബോധം:സര്‍വകലാശാലയുടെ പദ്ധതിക്ക് തുടക്കമായി
തേഞ്ഞിപ്പലം: വിവിധ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്കു സുരക്ഷാവബോധം നല്‍കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല യു.ജി.സി സഹകരണത്തോടെ ആവിഷ്‌കരിച്ച ബൃഹത് പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലാ കാംപസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ജയദേവന്‍ അധ്യക്ഷനായി.
ഹെഡ്മിസ്ട്രസ് ആശാലത, പി.ടി.എ പ്രസിഡന്റ് തോമസ് മാളിയേക്കല്‍, വനിതാ പഠനവകുപ്പ് മേധാവി ഡോ. മോളി കുരുവിള, ഹൈസ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. എം.ആര്‍ ദീപ്തി സംസാരിച്ചു.
ട്രാന്‍സ്‌ഫോര്‍മര്‍ ഉദ്ഘാടനം ചെയ്തു
വേങ്ങര: ജില്ലാപഞ്ചായത്ത് ഫണ്ടിലെ എട്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇരിങ്ങല്ലൂര്‍ ചാലൊടി ട്രാന്‍സ്‌ഫോര്‍മര്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ സി. ജമീല അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.കെ അസ്‌ലു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് കുട്ടി, ഐക്കാടന്‍ വേലായുധന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജയന്‍, എ. ഹനീഫ, പി. ധര്‍മ്മേന്ദ്രന്‍, എം.എം കുട്ടി മൗലവി, പി. മുഹമ്മദ്, സി. അയമുതു, കെ. മൊയ്തീന്‍ കുട്ടി, ഇ.കെ സൈദുബിന്‍, ഇ.കെ സുബൈര്‍, സി. അബ്ദുസ്സലാം, സി. ലത്തീഫ്, ഒ.പി സലാം, സി. ഷംസു, എം. അലവി, എ.കെ സിദ്ദീഖ്, സി. സല്‍മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."