HOME
DETAILS
MAL
ഹോട്ടല്‍ ഭക്ഷണത്തിന് ബില്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം
backup
May 17 2016 | 19:05 PM
തിരുവനന്തപുരം: ഹോട്ടലുകളില്‍ നിന്നു ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് ബില്‍ നല്‍കണമെന്ന ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി.തിരുവനന്തപുരം ബാറിലെ അഭിഭാഷകന് കെ.എസ് സുധീരന് നല്കിയ പരാതിയിലാണ് നടപടി.
ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ബില്‍ കൗണ്ടറില്‍ വാങ്ങിവയ്ക്കാറാണ് പതിവ്. പാഴ്സല്‍ വാങ്ങുമ്പോഴും ബില്‍ ലഭിക്കാറില്ല. പലപ്പോഴും ആവശ്യപ്പെടുന്ന സാധനമല്ല പാഴ്സലായി ലഭിക്കാറുള്ളത്. ബില്‍ ഇല്ലാത്തതിനാല്‍ പിന്നീട് കടയില്‍ ഇക്കാര്യം ഉന്നയിക്കാനാവില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."