തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചോരക്കുഞ്ഞുങ്ങളെ പരസ്പരം മാറി
തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിനു സമീപത്തെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന നവജാത ശിശുക്കളെ പരസ്പരം മാറിയത് ഏറെ നേരത്തെ ബഹളത്തിനിടയാക്കി. പ്രസവിച്ചയുടനെ കുട്ടികളില്‍ അനുവഭവപ്പെട്ട നിറ വ്യത്യാസത്തെ തുടര്‍ന്നു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുട്ടികളെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ ഒന്നിലേറെ കുട്ടികളെ ഇത്തരത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. പിണറായി കായലോട് സ്വദേശിനിയായ യുവതി കുഞ്ഞിനു മുലപ്പാല്‍ നല്‍കാന്‍ പുറത്തേക്കു നില്‍ക്കുന്നതിനിടെയാണു കുട്ടിയെ മാറിയതെന്ന പരാതി ഉയര്‍ന്നത്. അമ്മയുടെ അടുത്ത് കുഞ്ഞിനെ കൊണ്ടുപോയ സമയത്ത് ബന്ധുക്കളാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇതു തന്റെ കുട്ടിയല്ലെന്നു പറഞ്ഞ് അമ്മയും പ്രസവ വാര്‍ഡില്‍ ബഹളം വയ്ക്കുകയായിരുന്നു. ഉടനെ സംഭവം കുട്ടികളുടെ ഐ.സി.യുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനോടു പറഞ്ഞപ്പോള്‍ അവര്‍ തട്ടിക്കയറുകയായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരി ഇടപെട്ട് പ്രശ്‌നത്തിനു പരിഹാരം കാണുകയായിരുന്നു. തുടര്‍ന്നു കുഞ്ഞിനെ മാറിയെന്നു പരാതിപ്പെട്ടവര്‍ പരാതിയില്ലെന്നു പറയുകയും ചെയ്തതോടെയാണു ബഹളത്തിനു ശമനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."