കേരള പിറവി വജ്രജൂബിലി ആഘോഷം
പറവൂര്‍: ഐക്യകേരള പിറവിയുടെ വജ്രജൂബിലി ആഘോത്തിന്റെ ഭാഗമായി മൂത്തകുന്നം എസ്.എന്‍.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച ഭാഷാ പഠനകളരിയുടെ ഉദ്ഘാടനം രാജന്‍ കോട്ടപ്പുറം നിര്‍വ്വഹിച്ചു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലാണ് പഠനകളരി. പി.ടി.എ പ്രസിഡന്റ് വി.എസ് സന്തോഷ്, പ്രിന്‍സിപ്പല്‍ കെ.ജി പ്രദീപ്, ഹെഡ്മിസ്ട്രസ് യു.കെ ലത, യു.പി ഷൈനി എന്നിവര്‍ സംസാരിച്ചു.
ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ കേരള പിറവിദിനം മലയാള ഭാഷ സംരക്ഷണ ദിനമായി ആചരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.വി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു.എം.എക്‌സ്.മാത്യൂ അധ്യക്ഷനായി. എം.ജെ.ഷാജന്‍, പി.ജെ.ജോസഫ്, ആല്‍പ്രിന്‍ ജോയ്, മഞ്ജു ബിജു, എന്നിവര്‍ സംസാരിച്ചു.
വായനശാല അങ്കണത്തില്‍ അക്ഷര ദീപം തെളിയിച്ചു. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലബിളംബരം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ജാതിയില്ല വിളംബര കലണ്ടര്‍ പ്രകാശനം ചെയ്തു. നവംബര്‍ ഏഴ് വരെയാണ് വാരാചരണം. നന്ത്യാട്ട്കുന്നംകലാവേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കേരള പിറവി ദിനാഘോഷവും, ദീപ പ്രകാശനവും, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി.കെ.ബിജുവിനെ ആദരിക്കലും നടന്നു. ജാതിയില്ലാ വിളംബരത്തിന്റെ ഭാഗമായി നൂറ് ദീപങ്ങള്‍ തെളിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ്പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വിചിത്രന്‍ അധ്യക്ഷനായി, പി.കെ രമാദേവി, എ.എസ് ദിലീഷ്, വി.എസ് സൗമ്യന്‍, വി.എന്‍ ഉണ്ണിരാജ് സി.കെ ബിജു എന്നിവര്‍ സംസാരിച്ചു.
പറവൂത്തറ കരിയമ്പിള്ളി പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന കേരള പിറവി ദിനാഘോഷങ്ങള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം അഡ്വ.എ ഗോപി ഉദ്ഘാടനം ചെയ്തു.ഇ പി ശശീധരന്, ടി.കെ മുകുന്ദന്‍, കെ.എന്‍ പത്മനാഭന്‍, വി.കെ ശ്രീദേവി എന്നിവര്‍ സംസാരിച്ചു. സംഗീത ശില്‍പ്പവും വിവിധ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."