റോഡരികില്‍ മാലിന്യം നിക്ഷേപിച്ച് പനമരം പഞ്ചായത്ത്; പൊറുതിമുട്ടി ജനം
പനമരം: പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോഴും പനമരം പഞ്ചായത്ത് അധികൃതര്‍ മാലിന്യം നിക്ഷേപിക്കുന്നത് റോഡരികില്‍. പനമരം ടൗണിലെ പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങളാണ് പഞ്ചായത്ത് റോഡരികില്‍ നിക്ഷേപിക്കുന്നത്.
മുമ്പ് കീഞ്ഞീക്കടവ് പ്രദേശത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള രണ്ടരയേക്കര്‍ സ്ഥലത്തായിരുന്നു പഞ്ചായത്തിലെ മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് മാത്തൂര്‍ ഭാഗത്തെ നെല്ലിയമ്പം റോഡില ഇഷ്ടിക നിര്‍മാണ സ്ഥലത്തേക്ക് മാറ്റി.
മെയിന്‍ റോഡില്‍ നിന്ന് 300 മീറ്ററോളം മണ്‍റോഡിലൂടെ സഞ്ചരിച്ചു വേണം ഇഷ്ടിക കളത്തിലെത്താന്‍. മഴക്കാലമായാല്‍ മാലിന്യം ഇവിടെയെത്തിക്കുക ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് റോഡരികില്‍ താല്‍കാലിക കുഴിയെടുത്ത് മാലിന്യം നിക്ഷേപിക്കുകയായിരുന്നു.
ഇതു നിറഞ്ഞതോടെ പ്രദേശവാസികള്‍ക്കും ദുരിതമായിരിക്കുകയാണ്. മാലിന്യം കുമ്പാരത്തിന്റെ സമീപത്തുകൂടിയാണ് ചെറുപുഴ ഒഴുകുന്നത്. മഴ ശക്തമായാല്‍ മാലിന്യം ഒഴുകി പുഴയിലെത്തും. മാലിന്യ നിക്ഷേപം കാരണം പ്രദേശത്തുകാര്‍ക്ക് ചര്‍മ രോഗങ്ങള്‍ പടരുന്നതായും പരാതിയുണ്ട്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."