HOME
DETAILS
MAL
പഞ്ചകര്‍മ തെറാപ്പി കോഴ്‌സിന് സീറ്റൊഴിവ്
backup
November 04 2016 | 21:11 PM
തൊടുപുഴ: നെഹൃ യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ ധന്വന്തരി വൈദ്യശാലയില്‍ നടത്തിവരുന്ന നാലുമാസത്തെ സൗജന്യ പഞ്ചകര്‍മ തെറാപ്പി കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി പാസായ 29 വയസില്‍ താഴെ പ്രായമുള്ള യുവതീ-യുവാക്കളെയാണ് പരിഗണിക്കുന്നത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവയുമായി വൈദ്യശാലയില്‍ ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ ഹരിലാല്‍ അറിയിച്ചു. ഫോണ്‍: 9447050800.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."