പി.എം.എ.വൈ പദ്ധതി: ഗുണഭോക്താക്കളെ കണ്ടെത്താന്‍ പ്രത്യേക സമിതി വിളിച്ചുചേര്‍ക്കും
തൊടുപുഴ: നഗരസഭയിലെ പി.എം.എ.വൈ പദ്ധതിക്ക് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഗുണഭോക്താക്കളെ കെണ്ടത്തുന്നതിന് വാര്‍ഡു തലത്തില്‍ പ്രത്യേക സമിതി വിളിച്ചു ചേര്‍ക്കാന്‍ കൗണ്‍സില്‍ തീരുമാനം.
നിലവില്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ അധിക വിവരങ്ങള്‍ ശേഖരിക്കുന്നതിനും ലഭിച്ച വിവരങ്ങള്‍ ശരിയാണ് എന്നു ഉറപ്പു വരുത്തുന്നതിനും വാര്‍ഡു കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഗുണഭോക്തൃ സംഗമം സംഘടിപ്പിക്കേണ്ടത്.
ഗുണഭോക്തൃ സംഗമത്തില്‍ ഗുണഭോക്താക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക ഫോറം വിതരണം ചെയ്യുകയും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി ഫോറം തിരികെ വാങ്ങാനും നിര്‍ദേശം ഉയര്‍ന്നു.
ഫോറത്തോടൊപ്പം ഗുണഭോക്താവിന്റെ രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ഗുണഭോക്തൃ കുടുംബ്ധിന്റെ വീട്, വീട് വയ്ക്കുന്ന കുടുംബ്ധിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ പത്രിക, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രമാണത്തിന്റെ പകര്‍പ്പ്, ഇന്ത്യയില്‍ ഒരിടത്തും സ്വന്തമായി വീടുകള്‍ ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പത്രിക എന്നിവ ഹാജരാക്കണം. വിവരശേഖരണം പൂര്‍ത്തിയായ ഗുണഭോക്താക്കളുടെ പട്ടിക പ്രത്യേകം വാര്‍ഡുതലത്തിലാണ് തയ്യാറാക്കുന്നത്.
ഇത്തരത്തില്‍ തയ്യാറാക്കുന്ന പട്ടിക കുറ്റമറ്റതാണെന്ന് വാര്‍ഡുതല കണ്‍വീനര്‍ ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു. ആവശ്യമായ രേഖകള്‍ സഹിതം നിര്‍മാണം ആരംഭിക്കുവാന്‍ തയ്യാറായിട്ടുള്ളവരുടെ മുനിസിപ്പല്‍ തലത്തിലുള്ള പട്ടികയുടെ അടിസ്ഥാനത്തില്‍ മാത്രമെ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം അനുവദിക്കുകയുള്ളുവെന്ന് കുടുംബശ്രീയില്‍ നിന്നും അറിയിപ്പു ലഭിച്ച സാഹചര്യത്തിലാണ് മുനിസിപ്പല്‍ കൗണ്‍സിലില്‍ അജണ്ട ചര്‍ച്ചയ്‌ക്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."