HOME
DETAILS

വീടുകയറി ആക്രമണം; പൊലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപണം

  
backup
November 04 2016 | 21:11 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d


വീട്ടില്‍ ആയുധങ്ങളുമായിയെത്തിയ പ്രതികള്‍ മണികണ്ഠനെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച അമ്മയേയും ഭാര്യയേയും മകളേയും മര്‍ദിക്കുകയുമായിരുന്നു.
എരുമപ്പെട്ടി: എരുമപ്പെട്ടി പഴവൂരില്‍ വീട് കയറി വയോധികയെ ഉള്‍പ്പടെ ആക്രമിച്ച കേസിലെ പ്രതികളെ പൊലിസ് സംരക്ഷിക്കുകയാണെന്ന് ആരോപണം. പഴവൂര്‍ ആനക്കാക്കില്‍ മണികണ്ഠന്‍ (52)  മാതാവ് നാരായണി (84) ഭാര്യ ഉഷ (48), മകള്‍ മനീഷ (24) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. മണികണ്ഠന്റെ സഹോദര പുത്രന്‍മാരായ പ്രതീപ്, അശോകന്‍, ബബീഷ്, ലാല്‍കൃഷ്ണ എന്നിവരാണ് ആക്രമണം നടത്തിയത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന മണികണ്ഠന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ഇതിന് ശേഷം സഹോദരന്‍മാരുമായി അകല്‍ച്ചയില്‍ കഴിയുകയാണ്. ഇതിന് പുറമെ കുടുംബ ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കവും നടന്നിട്ടു@ണ്ട്. ഇതിനെ തുടര്‍ന്ന് പ്രതികള്‍ മണികണ്ഠനെ മുമ്പ് പലതവണ ആക്രമിച്ചിട്ടു@ണ്ട്. കഴിഞ്ഞ ദിവസം മണികണ്ഠന്റെ ഭാര്യ ഗൃഹത്തില്‍ നടന്ന മരണാനന്തര ചടങ്ങിന്  ക്ഷണിക്കാത്തതിന്റെ വൈരാഗ്യമാണ് ഇപ്പോള്‍ നടത്തിയ ആക്രമണത്തിന് കാരണം.
വീട്ടില്‍ ആയുധങ്ങളുമായിയെത്തിയ പ്രതികള്‍ മണികണ്ഠനെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച അമ്മയേയും ഭാര്യയേയും മകളേയും മര്‍ദിക്കുകയുമായിരുന്നു. ഇതിനിടയില്‍ മണികണ്ഠന്‍ വീടിനകത്ത് കയറി വാതിലടച്ച് രക്ഷപ്പെട്ടു. മണികണ്ഠനെ കിട്ടാത്തതെ വന്നപ്പോള്‍ പ്രതികള്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും തല്ലി തകര്‍ത്തു. വീട്ട്കാര്‍ സഹായത്തിനായി പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും എത്തിയില്ലെന്നും പിന്നീട് പൊലിസ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 100 ല്‍ വിളിച്ചപ്പോള്‍ മണികൂറുകള്‍ കഴിഞ്ഞാണ് പൊലിസ് എത്തിയതെന്നും മണികണ്ഠന്‍ ആരോപിച്ചു. നാല് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇവരുടെ മൊഴിയെടുത്ത് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാന്‍ പൊലിസ് ഇതുവരേയും തയ്യാറായിട്ടില്ല. പ്രമുഖ സി.പി.എം നേതാവിന്റെ മകനും കേസില്‍ പ്രതിയായതിനാല്‍ ഭരണ സ്വാധീനം മൂലം പൊലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്തതിനാല്‍ ഭയപ്പെട്ടാണ് വീട്ടില്‍ കഴിയുന്നതെന്നും മണികണ്ഠനും കുടുംബവും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

Kerala
  •  2 days ago
No Image

മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും

uae
  •  2 days ago
No Image

താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത

Weather
  •  2 days ago
No Image

വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്‌സൈസ് ലഹരി പിടിക്കും?

Kerala
  •  2 days ago
No Image

ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സ‍ഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ

Cricket
  •  2 days ago
No Image

രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്‌റ്റോറേജ് ഒരുക്കുന്നു;  എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക

Kerala
  •  2 days ago
No Image

പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ

uae
  •  2 days ago
No Image

ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും

Kerala
  •  2 days ago