കടപ്പുറത്ത് വിജയതീരം പദ്ധതിക്ക് തുടക്കമായി
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വിദ്യാഭ്യാസ, തൊഴില്‍ രംഗത്തെ സ്മഗ്രമായ പുരോഗതി ലക്ഷ്യമാക്കി 'നന്മയുടെ നാടിന് വളര്‍ച്ചയുടെ മുഖമുദ്ര' എന്ന പ്രമേയമുയര്‍ത്തി നടപ്പിലാക്കുന്ന 'വിജയതീരം ' പദ്ധതി ജില്ലാ സബ് കളക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു.
കടപ്പുറം പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജനങ്ങള്‍ എന്നീ മേഖലകളിലെ വിദ്യാഭ്യാസ, തൊഴില്‍ മുന്നേറ്റം സാധ്യമാക്കുന്ന സഹായങ്ങള്‍, ബോധവല്കരണം, പഠനോപകരണ വിതരണം, യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുതകും വിധത്തില്‍ ഫിനിഷിങ് സ്കൂളുകള്‍, മത്സര പരീക്ഷാ പരിശിലനം, സ്വയം തൊഴില്‍ സംരഭകത്വ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ തീരം പദ്ധതി ലക്ഷ്യം വെക്കുന്നത്. സൗജന്യ പി.എസ്.സി പരിശീലന ക്ളാസ് ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ധീന്‍ ഉ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് അധ്യക്ഷനായി. എസ്.എസ്.എല്‍.സി , പ്ളസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. ചാവക്കാട് എപ്ലോയ്മെന്റ് ഓഫിസര്‍ ശ്രീരഞ്ജിനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എ അബൂബക്കര്‍ ഹാജി, സാജിത ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കന് കാഞ്ചന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഡി വീരമണി, ഷംസിയ തൗഫീഖ്, അംഗങ്ങളായ പി.കെ ബഷീര്‍, പി.എ അഷ്ക്കറലി, എം.കെ ഷണ്മുഖന്, ശ്രീബ രതീഷ്, ഷൈല മുഹമ്മദ്, ഷാലിമ സുബൈര്‍, നിത വിഷ്ണുപാല്, ഷരീഫ് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എം മനാഫ് സ്വാഗതവും അംഗം പി.വി ഉമര്‍കുഞ്ഞി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."