ബാലാവകാശ സംരക്ഷണം : ബോധവല്‍കരണസംവാദം ഇന്ന് അഗളിയില്‍
അഗളി: അട്ടപ്പാടി ബ്ലോക്കിലെ തിരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സംവാദം ബോധവത്ക്കരണ പരിപാടി ഇന്ന് അഗളിയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനും അവരുടെ വീക്ഷണങ്ങളും പ്രശ്‌നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനുമാണ് കമ്മീഷന്‍ എല്ലാ ജിലകളിലും സംവാദം സംഘടിപ്പിക്കുന്നത്.
രാവിലെ 10ന് അഗളി അഹാഡ്‌സില്‍ നടക്കുന്ന പരിപാടിയില്‍ ശോഭാ കോശി അധ്യക്ഷയാവും. എന്‍.ബാബു പങ്കെടുക്കും. എസ്.ആര്‍.രാജീവ് കുട്ടികള്‍ക്ക് ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉച്ച്ക്ക് രണ്ടിന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കുട്ടികള്‍ അവതരിപ്പിക്കും.
കുട്ടികളുടെ ആശയങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."