ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ല: മൗലാനാ അര്‍ഷദ് മദനി
ഈരാറ്റുപേട്ട: വിവിധ മതങ്ങലും സംസ്‌കാരങ്ങളും ജീവിത രീതികളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഒരു കാലത്തും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ലെന്ന് ജംഇയ്യത്തുല്‍ ഉലമാഏ ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്റ് മൗലാനാ അര്‍ഷദ് മദനി പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജംഇയത്തുല്‍ ഉലമാഏ ഹിന്ദ് സംസ്ഥാന സമ്മേളനം ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ ഘടന നല്‍കുന്ന ഭരണ ഘടനാപരമായ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മൗലാന പറഞ്ഞു.
നാടിനു വേണ്ടി സമഗ്ര സംഭാവനകള്‍ സമര്‍പ്പിച്ച സമുദായമാണ് മുസ്‌ലിങ്ങള്‍. ബ്രിട്ടീഷുകാരോട് ഇന്ത്യയുടെ സ്വാത്ര്യത്തിനുവേണ്ടി പോരാടി ലക്ഷക്കണക്കിന് ജീവന്‍ ത്യജിച്ചവരാണ് മുസ്്‌ലിങ്ങള്‍ എന്ന കാര്യം അധികാരികള്‍ മരക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ കാഞ്ഞാര്‍ ഹുസ്സൈന്‍ മൗലവി അധ്യക്ഷനായിരുന്നു.
അബ്ദുല്‍ ഗഫാര്‍ മൗലവി, അബ്ദുല്‍ ശുക്കൂര്‍ മൗലവി, ഷരീഫ് മൗലവി, അന്‍സാരി നദ്‌വി, സുബൈര്‍ മൗലവി, മുനീര്‍ നജ്മി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."