കല്‍പ്പാത്തിയില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു
ഒലവക്കോട്: കല്‍പ്പാത്തി രഥോത്സവത്തില്‍ തേര് അഗ്രഹാരവീഥികളിലൂടെ രഥപ്രയാണം നടത്തുമ്പോഴുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങള്‍ക്ക് ഇത്തവണ വിരാമം. വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതി തടസം ഉണ്ടാകുന്നത് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷമാണ് ഭൂഗര്‍ഭ കേബിള്‍ സംവിധാനത്തിന് പദ്ധതിയിട്ടത്. കല്‍പ്പാത്തി അഗ്രഹാരസമുച്ചയങ്ങളിലെ ഏഴ് അഗ്രഹാരങ്ങളിലും പാതയ്ക്കു കുറുകെയുള്ള വൈദ്യുത ലൈനുകള്‍ ഭൂമിക്കടിയിലാകുന്നതാണ് ഇപ്പോള്‍ നടപ്പിലാക്കുന്ന ഭൂഗര്‍ഭ കേബിള്‍ സംവിധാനം. എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കല്‍പ്പാത്തി വൈദ്യുതി സെക്ഷന്‍ അധികൃതര്‍ പറഞ്ഞു.
പുതിയ കല്‍പ്പാത്തിയിലും തേരുമുട്ടിയിലും പഴയ കല്‍പ്പാത്തിയിലുമെല്ലാം രഥപ്രയാണം നടക്കുമ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് റോഡിനു കുറുകെയുള്ള കേബിളുകള്‍ അഴിച്ചുമാറ്റുകയായിരുന്നു പതിവ്. പുതിയ കല്‍പ്പാത്തി ഉള്‍പ്പെടെ പൈതൃക ഗ്രാമപദ്ധതിയുടെ ഭാഗമായി നീളം കൂടിയ ഇരുമ്പു വൈദ്യുത തൂണുകള്‍ നേരത്തെ സ്ഥാപിച്ചിരുന്നു.
നിലവില്‍ ഒരു വര്‍ഷത്തെ തൂണുകളിലൂടെ വൈദ്യുത ലൈനുകള്‍ കടന്നു പോകുന്നുണ്ട്. പാതയുടെ എതിര്‍വശത്തുള്ള വീടുകളിലേക്ക് ഈ ലൈനുകളില്‍ നിന്ന് ഭൂമിയ്ക്കടിയിലൂടെ പ്രത്യേകകേബിളുകള്‍ വലിച്ചാണ് വൈദ്യുതി ലൈനുകള്‍ എത്തിക്കുന്നത്.
ഇതിന്റെ അവസാന മിനുക്കു പണികള്‍ മാത്രമാണ് ശേഷിക്കുന്നത്. തേരിനു മുമ്പെ തന്നെ പണികള്‍ പൂര്‍ത്തിയാക്കി ഭൂഗര്‍ഭകേബിള്‍ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് വൈദ്യുത ബോര്‍ഡ് അധികൃതര്‍ നല്‍കുന്നത്.
ഭൂഗര്‍ഭകേബിള്‍ സംവിധാനം കൂടി നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് ഭൂഗര്‍ഭകേബിള്‍ സംവിധാനമുള്ള പൈതൃക ഗ്രാമമെന്ന പദവിയും കല്‍പ്പാത്തിയ്ക്ക് സ്വന്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."