ഷൊര്‍ണൂര്‍ നഗരസഭ; ഭരണസമിതിയും പാര്‍ട്ടിയും രണ്ടു ധ്രുവങ്ങളില്‍
ഷൊര്‍ണൂര്‍: നഗരസഭ ഭരിക്കുന്ന സി.പി.എം ഭരണസമിതിയും, പാര്‍ട്ടിയും ഇരുധ്രുവങ്ങളില്‍. കഴിഞ്ഞ ദിവസം പൊതുവള്‍ ജങ്ഷനിലെ അനധികൃത തട്ടുകട നീക്കം ചെയ്യാന്‍ നഗരസഭ ആരോഗ്യ വിഭാഗം എത്തി നീക്കം ചെയ്യാനാരംഭിച്ചപ്പോള്‍ മുന്‍ ചെയര്മാന് എസ് ക്യഷ്ണദാസ് ഇതിനെതിരേ ശക്തമായി രംഗത്തുവന്നിരുന്നു. നീക്കം ചെയ്ത തട്ടുകടവണ്ടി പുനസ്ഥാപിച്ചതിനുശേഷമാണ് മുന്‍ ചെയര്‍മാനും വഴിയോരകച്ചവട യൂനിയന്‍ നേതാവുമായ എസ് കൃഷ്ണദാസ് സ്ഥലം വിട്ടത്.
എകപക്ഷീയ നീക്കത്തിനെതിരെ മുന്ചെയര്മനോപ്പം വാര്ഡുകൗസിലറായ എസ്.ഡി.പി യിലെ മുസ്തഫയും മുന്‍നിരയില്‍ ഉണ്ടായിരുന്നു. കൗണ്‍സിലറുടെ വാര്‍ഡിലായിരുന്ന തട്ടുകട മുന്‍ ചെയര്‍മന്‍ രംഗത്ത് വന്നതോടുകൂടി ചെയര്‍പേഴസ്ണ്‍ തട്ടുകട നീക്കം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപെടുകയായിരുന്നു പാര്‍ട്ടിയിലെ കൗണ്‍സിലറായ നിര്‍മല നഗരസഭയിലെ കൂടുംബശ്രീ അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോള്‍ രണ്ടുമാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല.
ചെയര്‍പേഴ്സനോടും, സെക്രട്ടറിക്കും നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പിന്നീട് നിര്‍മ്മല തന്നെ കൗണ്‍സില്‍ യോഗത്തില്‍ വിഷയം അവതരിപ്പിച്ചതോടെ ഏറെ വിവാദം സ്യഷ്ടിച്ചിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിപക്ഷ അംഗങ്ങളും ശമ്പളം കൊടുക്കാത്തത് ചോദ്യം ചെയ്തു.
തുടര്‍ന്ന് ചെയര്‍ പോഴ്സണ്‍ അനുകുലം സ്ഥീകരിച്ചതോടെ ശമ്പളം ലഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."