HOME
DETAILS
MAL
ബാങ്കുകള്‍ വഞ്ചിക്കുന്നതായി പരാതി
backup
November 04 2016 | 21:11 PM
പേരാമ്പ്ര: ബാങ്കിങ് രംഗത്ത് ഇടപാടുകാരെ സന്ദേശമയക്കുന്നതിലൂടെ വഞ്ചിക്കുന്നതായി വ്യാപക പരാതി. ഇടപാടുകാരെ ഫോണ്‍ നമ്പറിലും ഇ-മെയില്‍ അഡ്രസിലും വിവരമറിയിക്കുന്നതിന് 35 രൂപയും അതിലേറെയും ഈടാക്കി പിഴിയുന്നതായാണ് പരാതി.
500 രൂപയുടെ അക്കൗണ്ട് എടുത്തയാള്‍ക്ക് നിരന്തരമായി സന്ദേശമയക്കുന്നതിലൂടെ ഇടപാട് മരവിക്കാന്‍ വരെ ഇടവരുന്നതായി പറയപ്പെടുന്നു.
ഇടപാടുകാരുടെ സമ്മതമില്ലാതെയാണ് ഇങ്ങനെ നിരന്തരം ഫോണിലും ഇ-മെയിലിലേക്കും സന്ദേശം വരുന്നത്. നേരിട്ട് ബാങ്കിലെത്തി സന്ദേശമയക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മെസേജ് വരുന്നതിന് ഒരു കുറവുമില്ലെന്ന് ഇടപാടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."