HOME
DETAILS
MAL
കണ്ണൂരിലെ സംഘര്‍ഷ മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശാന്തിയാത്ര
backup
November 05 2016 | 11:11 AM
കണ്ണൂര്‍: ജില്ലയില്‍ അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. സംഘര്‍ഷ മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ശാന്തിയാത്ര നടത്താനും തീരുമാനമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്.
ഇനിയൊരു കൊലപാതകം ഉണ്ടായാല്‍ അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കും അതിന്റെ ഉത്തരവാദിത്വം എന്നു യോഗം തീരുമാനമെടുത്തു.
മന്ത്രിമാരായ എകെ ബാലന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
അക്രമികള്‍ക്ക് യാതൊരു രാഷ്ട്രീയ പരിഗണനയും ലഭിക്കില്ലെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."