'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'
മലപ്പുറം: സംശയകരമായ ഭോപ്പാല്‍ ഏറ്റുമുട്ടല്‍, രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്, എന്‍.ഡി.ടി.വിയുടെ നിരോധനം എന്നിവ സൂചിപ്പിക്കുന്നത് രാജ്യത്ത് നരേന്ദ്രമോഡി സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുന്നതിന്റെ സൂചനയാണെന്ന് മലപ്പുറം പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു മലപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൈലന്റ് പരേഡ് സംഘടിപ്പിച്ചു. നൂറിലേറെ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ മുഖംമൂടി ധരിച്ചുകൊണ്ട് പ്രകടനത്തില്‍ പങ്കെടുത്തു. ഡി.സി.സി ഓഫിസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് റിയാസ് മുക്കോളി, പി.ആര് രോഹില്‍നാഥ്, സി.എം ബ്രിജേഷ് കുമാര്‍, പി.കെ നൗഫല്‍ ബാബു, ജൈസല്‍ എളമരം, പി.നിധീഷ്, സി.കെ ഹാരിസ്, ഉമ്മര്‍ ചോലയില്‍, കെ.സജാദ് ബാബു, അജിത് പുളിക്കല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."