വോട്ടര്‍മാരുടെ എണ്ണത്തില്‍ സ്ത്രീകള്‍ മുന്നില്‍
കല്‍പ്പറ്റ: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും കൂടുതലുള്ളത് സ്ത്രീ വോട്ടര്‍മാര്‍. പുരുഷന്‍മാരെ അപേക്ഷിച്ച് വോട്ട് രേഖപ്പെടുത്തിയതിലും മുന്നില്‍ സ്ത്രീകളാണ്. ജില്ലയില്‍ മൊത്തമുള്ള വോട്ടര്‍മാര്‍ 5,95, 681 ആണ്. ഇതില്‍ 3,03680 സ്ത്രീ വോട്ടര്‍മാരാണുള്ളത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ടര്‍മാരായുള്ള ബത്തേരിയിലാണ് സ്ത്രീ വോട്ടര്‍മാരും കൂടുതലുള്ളത്. 2, 17, 661 വോട്ടര്‍മാരാണ് ബത്തേരിയിലുള്ളത്. ഇതില്‍ 1, 11, 013 പേര്‍ സ്ത്രീകളാണ്. 1, 06, 648 പേരാണ് ഇവിടെ പുരുഷ വോട്ടര്‍മാരുള്ളത്. ഇവിടെ ആകെ പോള്‍ ചെയ്തത് 1, 70, 967 പേരാണ്. 87, 185 സ്ത്രീകളും 83, 782 പുരുഷന്‍മാരും ഇവിടെ വോട്ട് രേഖപ്പെടുത്തി. കല്‍പ്പറ്റയില്‍ 97, 471 സ്ത്രീകളും 93, 172 പുരുഷന്‍മാരുമടക്കം 1, 90, 643 വോട്ടര്‍മരാണുള്ളത്.
ഇതില്‍ 77.308 സ്ത്രീകളും 72, 815 പുരുഷന്‍മാരുമടക്കം 1, 50, 123 പേര്‍ വോട്ടുരേഖപ്പെടുത്തി. മാനന്തവാടിയില്‍ 95, 196 സ്ത്രീകളും 92, 181 പുരുഷന്‍മാരുമടക്കം 1, 87, 377 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 73, 208 സ്ത്രീകളും 71, 643 പുരുഷന്‍മാരുമടക്കം 1, 44, 851 പേര്‍ വോട്ട രേഖപ്പെടുത്തി. ആളുകളുടെ എണ്ണത്തില്‍ ബത്തേരിയിലും മാനന്തവാടിയിലും സ്ത്രീകളാണ് മുന്നിലെങ്കിലും ശതമാനത്തിന്റെ കാര്യത്തില്‍ വോട്ട് കൂടുതല്‍ ചെയ്തത് പുരുഷന്‍മാരാണ്.
ബത്തേരിയില്‍ പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 78.56 ആണ്. സ്ത്രീകളുടേത് 78.54ഉം. മാനന്തവാടിയില്‍ പുരുഷന്‍മാരില്‍ 77.72 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 76.9 ആണ് സ്ത്രീകളുടേത്. കല്‍പ്പറ്റയില്‍ 78.15 പുരുഷന്‍മാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 79.31 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. വോട്ടിങ് ശതമാനം വര്‍ധിച്ചത് മുന്നണികള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."