വനിതകളുടെ പ്രതിഷേധം: ചേരിയിലെ കള്ളുഷാപ്പ് തുറക്കാനായില്ല
കരുവാരകുണ്ട്: കല്‍ക്കുണ്ട് ചേരിയിലെ കള്ളുഷാപ്പിനെതിരേ വനിതകളുടെ പ്രതിഷേധ പ്രകടനം. വനിതകളും പ്രതിഷേധത്തിനിറങ്ങിയതോടെ കള്ളുഷാപ്പിനെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കല്‍ക്കുണ്ട് ചേരിയില്‍ പുതുതായി ആരംഭിച്ച കള്ളുഷാപ്പിനെതിരെയാണു നാട്ടുകാര്‍ രംഗത്തിറങ്ങിയത്. പ്രതിഷേധം കാരണം കള്ളുഷാപ്പു തുറക്കാനായില്ല. എന്നാല്‍ നിയമപരമായ എല്ലാ രേഖകളും ഹാജരാക്കി ഉടമ പൊലിസില്‍ പരാതിപ്പെട്ടു.
പരാതിയുട അടിസ്ഥാനത്തില്‍ കരുവാരകുണ്ട് പൊലിസിന്റെ കാവലിലാണ് ഇപ്പോള്‍ കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം. എന്നാല്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
ദിവസങ്ങളായി ചേരിയില്‍ കള്ളുഷാപ്പിനെതിരേ പ്രതിഷേധം തുടരുകയാണ്. അതിനിടയിലാണ് ഇന്നലെ കുടുംബിനികളുടെ സമരം നടന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീനാജില്‍സ്, റോഷ്‌നി സുരേന്ദ്രന്‍, നേതാക്കളായ പി.ഉണ്ണിമാന്‍, എ. പ്രഭാകരന്‍, കെ.അലക്‌സാണ്ടര്‍, വി.എച്ച് സുഹൈല്‍, ശബീറലി, ആബിദലി, ഹംസ ഇരിങ്ങാട്ടിരി, ഫായിസ് എന്നവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."