കാര്‍ഷിക വികസന പദ്ധതിയായ എന്റെ ഗ്രാമം അരിമ്പൂരില്‍ തുടക്കമായി
അരിമ്പൂര്‍: സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ എന്റെ ഗ്രാമം അരിമ്പൂരില്‍ തുടങ്ങി. മരങ്ങള്‍, സസ്യജാലകങ്ങള്‍, വളര്‍ത്ത് മൃഗങ്ങള്‍ വളര്‍ത്ത് പക്ഷികള്‍, ജലസംരക്ഷണം, കൃഷി എന്നിവയുടെ ഉചിതമായ ഏകോപനത്തിലുടെ വെളുത്തൂര്‍ ഗ്രാമത്തെ സ്വയം പര്യാപ്തമാക്കും.
തുടര്‍ന്ന് അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലും എന്റെ ഗ്രാമം പദ്ധതി നടപ്പിലാക്കും. ഒരിഞ്ച് ഭൂമിയും തരിശിടില്ല. ഒരിറ്റ് വെള്ളവും പാഴാകില്ല. എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പദ്ധതി നടപ്പിലാക്കുന്നത്. കോഴി, കാട, ആട്, പശു മുയല്‍, മീന്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവ ചെറുസംഘങ്ങളുടെ മുന്‍കയ്യോടെ ഉല്‍പാദിപ്പിക്കും. മഴ തുള്ളിപ്പോലും പഴാവാതിരിക്കാന്‍ മഴവെള്ള സംഭരണവും കിണര്‍ റീചാര്‍ജിംഗും വിപുലമാക്കും. പൂവും പച്ചക്കറികളും വിപുലമായ് ഉല്‍പാദിപ്പിക്കും. മികവേറിയ ശുചിത്വ പരിപാടികളും മാലിന്യ സംസ്‌ക്കരണ മാര്‍ഗങ്ങളുമാണ് ആവിഷ്‌ക്കരിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ വനശാസ്ത്ര കോളേജിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുരയിടങ്ങളില്‍ മാതൃക ഹരിതവല്‍കരണ പരിപാടി നടപ്പിലാക്കും. ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനാവശ്യമായ വിവര ശേഖരണത്തിനായി രണ്ട് വാര്‍ഡുകളിലും സര്‍വ്വേ തുടരുകയാണ്. ഉല്‍പ്പാദനത്തിലൂടെയും ഉപയോഗത്തിലൂടെയും ജില്ലക്ക് മാതൃകയാകാനൊരുങ്ങുകയാണ് അരിമ്പൂര്‍. കഴിഞ്ഞ ദിവസം വെളുത്തൂര്‍ ചിത്ര ക്ലബ്ബ് പരിസരത്ത് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍.സതീഷ് അധ്യക്ഷനായി. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ദരായ ഡോ: എസ്റ്റലിറ്റ, ഡോ: കെ.വിദ്യാസാഗര്‍, ഡോ: കുഞ്ഞാമു, ഡോ: ജമാലുദ്ദീന്‍ എന്നിവര്‍ ക്ലാസെടുത്തു. ചടങ്ങില്‍ വി.കെ ഉണ്ണികൃഷ്ണന്‍, കെ.എം ഗോപിദാസന്‍, എ.നന്ദകുമാര്‍, വി.എം നിഖില്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ കവി രാവുണ്ണി എന്നിവര്‍ സംസാരിച്ചു. കെ.സുനില്‍കുമാര്‍ സ്വാഗതവും, വിജിത പ്രതാപന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."