HOME
DETAILS

ഗ്യാസ് സിലണ്ടറില്‍ വെള്ളം; വിശദീകരണവുമായി ഏജന്‍സി

  
backup
November 05 2016 | 20:11 PM

%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3

 

കയ്പമംഗലം: ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പാചക വാതക സിലണ്ടറില്‍ വെള്ളം കണ്ടെത്തിയതായും ഇവിടത്തെ ജീവനക്കാര്‍ മന:പ്പൂര്‍വം ഗ്യാസ് ഊറ്റിയെടുത്ത് പകരം വെള്ളം നിറച്ച് വിതരണം ചെയ്യുകയാണെന്നുമുള്ള നിലയില്‍ ഇന്നലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമായ ഒരു ആരോപണം മാത്രമാണെന്ന് മതിലകം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി.
എച്ച്.പി കമ്പനികളില്‍ നിന്ന് നിറച്ചു വരുന്ന സിലണ്ടറുകളില്‍ ഒരു കാരണവശാലും വെള്ളം നിറക്കാന്‍ കഴിയില്ലെന്നിരിക്കെ ആരോപണത്തിന് പിന്നില്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉണ്ടെന്നും ഗ്യാസ് ഏജന്‍സിയില്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. അതേ സമയം തനിക്ക് ലഭിച്ചിട്ടുള്ള പാചക വാതക സിലണ്ടറില്‍ വെള്ളം തന്നെയാണെന്നുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വീട്ടമ്മയായ കൂരിക്കുഴി കണ്ണങ്കില്ലത്ത് സീന ഷെമീര്‍ പറഞ്ഞു. സിലണ്ടറില്‍ വെള്ളം നിറച്ചത് തങ്ങള്‍ക്ക് സിലണ്ടര്‍ വിതരണം ചെയ്ത ഗ്യാസ് ഏജന്‍സിയുടെ ജീവനക്കാരാണെന്ന് താനോ ഭര്‍ത്താവോ എവിടെയും പറഞ്ഞിട്ടില്ലന്നും അവര്‍ വ്യക്തമാക്കി. മൂന്നു മാസത്തോളം നിലനില്‍ക്കാറുള്ള സിലണ്ടര്‍ ഇരുപത് ദിവസത്തോളം മാത്രം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടൊള്ളുവെന്നും സിലണ്ടറിന് നല്ല ഭാരമുണ്ടെന്നും തന്റെ ഭര്‍ത്താവ് ഗ്യാസ് ഏജന്‍സി മാനേജരോട് സംഭവം നേരിട്ട് ബോധിപ്പിച്ചതാണെന്നും അവര്‍ വ്യക്തമാക്കി. കമ്പനിയോട് പക പോക്കാന്‍ തനിക്ക് അവരോട് യാതൊരു മുന്‍ വൈരാഗ്യമൊന്നുമില്ലെന്നും വെള്ളം നിറച്ചതായി അനുഭവപ്പെട്ട ഗ്യാസ് സിലണ്ടര്‍ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഹെര്‍പ്പ് ലൈനില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ള നിലക്ക് അന്വേഷണത്തിന് വരുന്നവരുടെ മുന്‍പില്‍ സിലണ്ടര്‍ ഹാജറാക്കുമെന്നും പരാതിക്കാരിയായ വീട്ടമ്മ വ്യക്തമാക്കി. ഒരു ഉപഭോക്താവിനോടുള്ള കടമയെന്ന നിലയില്‍ പ്രവര്‍ത്തന രഹിതമായ സിലണ്ടര്‍ മാറ്റിത്തരാന്‍ അവര്‍ ബാധ്യസ്ഥരാണെന്നിരിക്കെ ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി ഏജന്‍സി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും അവര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  23 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago