മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം: ടി.പി ദാസന്
കല്‍പ്പറ്റ: ജില്ലയിലെ സ്പോര്‍ട്സ് രംഗം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് പറഞ്ഞു. വയനാടിന്റെ കായിക സാധ്യകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാവണം കായിക മേഖല വിപുലപ്പെടുത്തേണ്ടത്. ഇതിന് എല്ലാവിധ പിന്തുണയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കും.
ഹൈ ആള്‍ട്ടിട്യൂഡ് ട്രൈയിനിങ് സെന്ററാണ് വയനാട്. ഈ കാലാവസ്ഥയില്‍ പരിശീലിച്ചാല്‍ ലോകത്ത് എവിടെയും കളിക്കാനാവും. ഈ സാഹചര്യത്തില്‍ ക്രിക്കറ്റിനെ പോലെ മറ്റ് കായിക സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്കൂളുകളിലും കായിക അധ്യാപകന്റെ സേവനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പലയിടത്തും താല്‍ക്കാലിക അധ്യാപകരാണുള്ളത്. കാലതാമസം വരാതെ ഇത് സ്ഥിരമാക്കും. വിദ്യാര്‍ഥികളില്‍ കായിക രംഗം ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനമായി മാറണം. ഈ ചിന്തയുടെ അടിസ്ഥാനത്തിലാവണം കായിക വിദ്യാഭ്യാസത്തെ കാണേണ്ടതെന്നും ടി.പി ദാസന് പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."