HOME
DETAILS
MAL
കലക്ടറേറ്റില്‍ സുരക്ഷ കര്‍ശനമാക്കും: കലക്ടര്‍
backup
November 05 2016 | 20:11 PM
കണ്ണൂര്‍: മലപ്പുറം കലക്ടറേറ്റില്‍ ബോംബ് സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലും സുരക്ഷ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി സമാധാന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോംപൗണ്ടിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം രേഖപ്പെടുത്തും. സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കും. നിലവിലെ സി.സി.ടി.വിയുടെ അറ്റകുറ്റപണികള്‍ നടത്തി മൂന്നു സ്ഥലത്തുകൂടി കാമറകള്‍ സ്ഥാപിക്കും. കോംപൗണ്ടിലെ തുരുമ്പെടുക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് മാറ്റാനുള്ള നടപടി സ്വീകരിക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പെടുത്തിയിട്ടില്ലെന്നും യാതൊരുതരത്തിലുള്ള ആശങ്കയും പൊതുജനങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."