HOME
DETAILS

ഇന്നലെ എല്ലാവരും ഹാപ്പി... നാളെ..?

  
backup
May 17 2016 | 20:05 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%b9%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf

വോട്ടുചര്‍ച്ചയും വിശ്രമവുമായി മന്ത്രിമാരും എം.എല്‍.എമാരും 


മലപ്പുറം: ഈ വരുന്ന വാഹനത്തിനു തൊട്ടു പിന്നാലെയിതാ.... ആളും ആരവവും മുഴങ്ങുന്നിടത്ത് ഇറങ്ങി എല്ലാവരേയും കണ്ടും കൈവീശിയും പൊരിഞ്ഞ വെയിലിലെ വോട്ടുപ്രചാരണത്തിനാണു ലോംങ് ബെല്‍ വീണത്. വോട്ടു നിറച്ച യന്ത്രങ്ങളിനി നാളെയേ തുറക്കൂ. അതുവരേ കൂട്ടലും കിഴക്കലും വിശകലനവും. വോട്ടു ദിനത്തിനു പിറ്റേന്നു തിരക്കൊഴിഞ്ഞ ദിനത്തിലും സ്ഥാനാര്‍ഥികള്‍ പലരും തിരക്കിലായിരുന്നു ഇന്നലെയും.
ഏറെ നാളെത്തെ തെരഞ്ഞെടുപ്പ് ചൂടിനു ശേഷം വിശ്രമ ദിവസമായി ചിലര്‍ക്ക്. അതുതന്നെ കനത്ത പകല്‍ ചൂടിനു അറുതിയായി അതിരാവിലെ മുതല്‍ ജില്ലയിലെ പലയിടങ്ങളിലും മഴയില്‍ തണുത്തതോടെ എല്ലാവരും ഹാപ്പി. തിരക്കേറെയില്ലാത്ത രാവിലെത്തെ കുളിരില്‍ കൂട്ടിക്കിഴക്കലുമായി മന്ത്രിമാരും എം.എല്‍.എമാരുമുള്‍പ്പടെ സ്ഥാനാര്‍ഥികള്‍ ഇന്നലെയും മണ്ഡലങ്ങളില്‍ ലൈവ് ആയി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും എം.എല്‍.എമാരില്‍ ചിലരും അതു ഇങ്ങനെ പങ്കുവച്ചു...

പി.കെ. കുഞ്ഞാലിക്കുട്ടി

കാരാത്തോട്ടെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ ഇന്നലെയും പതിവു തിരക്കിനു കുറവൊന്നുമില്ല. മണ്ഡലത്തിലെ വോട്ടുകാര്യങ്ങളെ പറ്റി പ്രവര്‍ത്തകരൊത്തു ചര്‍ച്ചകള്‍. യു.ഡി.എഫ് നേതാക്കളുടേതും ലീഗ് സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങളിലേയും അഭിപ്രായാന്വേഷണങ്ങള്‍. ഇടക്കു വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും വീട്ടിലെത്തി.രാവിലെ പതിനൊന്നോടെ അറവങ്കരയില്‍ ഷോറൂം ഉദ്ഘാടന പരിപാടി. അതിനു ശേഷം മലപ്പുറം സുന്നി മഹലിലെത്തി ശിഹാബ് തങ്ങളുടെ ഏഴാം ഉറൂസ് പരിപാടിയില്‍ പങ്കെടുത്തു. വിലയിരുത്തിയും പങ്കുവെച്ചും പാര്‍ട്ടി നേതാക്കളുടെ കോളുകള്‍. ഔദ്യോഗിക തിരക്കുകളുമായി വേങ്ങരയിലെ സ്ഥാനാര്‍ഥിക്കു മന്ത്രി തിരക്കിന്റെ പതിവു ദിനമായിരുന്നു ഇന്നലെയും.


പി.കെ അബ്ദുറബ്ബ്

പരപ്പനങ്ങാടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വീട്ടിലെത്തിയവരുമായി തെരഞ്ഞെടുപ്പു വിശകലനം ചെയ്തു. രണ്ടു മരണ വീടുകളിലും കല്യാണവീട്ടിലും സന്ദര്‍ശിച്ചു. പാര്‍ട്ടി നിയസഭാ ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി അല്‍പനേരം ചര്‍ച്ച. പിന്നെ നാലുമണിയോടെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ മണ്ഡലം അവലോകനം. പതിവു തിരക്കുകളില്ലാതെ പിന്നീടു വിശ്രമം.

മഞ്ഞളാംകുഴി അലി

രാവിലെ തന്നെ പെരിന്തല്‍മണ്ണയിലെ ഓഫീസിലെത്തി പ്രവര്‍ത്തകരോടൊപ്പം തെരഞ്ഞെടുപ്പു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഏറെ നാളായി വീട്ടില്‍ നിന്നു മുടങ്ങിയ ആ ഉച്ചച്ചോറിനു കൃത്യസമയത്ത് വീട്ടിലേക്കു മടങ്ങി. രണ്ടു മരണവീടുകളില്‍ സന്ദര്‍ശനം. വീട്ടിലെ വിശ്രമത്തിനു ശേഷം വൈകീട്ട് ഏഴിനു പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചക്കു പോയി മടങ്ങി.

എ.പി അനില്‍കുമാര്‍

വോട്ടെടുപ്പിനു രാത്രി തന്നെ വണ്ടൂരിലെ ചര്‍ച്ചയും കഴിഞ്ഞു പതിനൊന്നു മണി വണ്ടിക്കു തിരുവനന്തപുരത്തേക്കു വിട്ടതാണ് മന്ത്രി. ഇന്നലെ പകല്‍ ഔദ്യോഗിക സംബന്ധമായ തിരക്കുകളുമായി തിരുവന്തപുരത്ത്. ഇതിനിടയില്‍ നാട്ടില്‍ നിന്നും ഫോണ്‍വിളികള്‍. തിരിച്ചും ഫോണില്‍ ഓരോ പഞ്ചായത്തിലേയും വോട്ടുവിവരങ്ങള്‍ ആരാഞ്ഞു. രാത്രി മലപ്പുറത്തേക്കു തിരിച്ചു.

ടി.എ അഹ്മദ് കബീര്‍ 


സ്വദേശമായ എറണാകുളത്തായിരുന്നു അഹമ്മദ് കബീറിനു വോട്ട്. നാട്ടില്‍ വോട്ടു ചെയ്ത സിറ്റിംഗ് എം.എല്‍.എ ഇന്നലെ രാവിലെ ഒമ്പതോടെ തന്നെ പെരിന്തല്‍മണ്ണക്കടുത്ത ചോലയിലുള്ള വീട്ടില്‍ മടങ്ങിയെത്തി. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും മണ്ഡലത്തിലെ ഈ വീട്ടിലാണ് എം.എല്‍.എയുടെ താമസം. പത്തു മണിക്കു മങ്കടയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകത്തില്‍ പങ്കെടുത്തു. രണ്ടു മരണവീടുകളിലും സന്ദര്‍ശിച്ചു. പ്രവര്‍ത്തകരുടെ ഫോണ്‍വിളികളും ചര്‍ച്ചയും അഭിപ്രായങ്ങളും പങ്കുവെച്ചു തിരക്കുകളേറാത്ത ഒരു പതിവു ദിനം.

പി. ഉബൈദുല്ല

പാര്‍ട്ടി പ്രവര്‍ത്തകരും പരിചയക്കാരുമൊത്തു നാട്ടിലെ വോട്ടു വര്‍ത്തമാനങ്ങള്‍. വിജയത്തിനും ഭൂരിപക്ഷത്തിനും ധൈര്യം പകരുന്ന പ്രവര്‍ത്തകരുടെ കണക്കുമായി ഫോണ്‍കോളുകള്‍. ഇതിനിടയില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയോടൊപ്പം മണ്ഡലത്തിലെ ഒരു സ്വകാര്യ ചടങ്ങിനു പോയി. പിന്നീട് മലപ്പുരം സുന്നീ മഹലിലെത്തി ശിഹാബ് തങ്ങളുടെ ഉറൂസില്‍ പങ്കെടുത്തു. മലപ്പുറത്ത് ഓഫീസിലെത്തി പ്രവര്‍ത്തകരൊത്ത് വോട്ടു വിശേഷവും ചര്‍ച്ചയും നടത്തി. ഉച്ചക്കു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം ഏറെ നാളിനു ശേഷം പകല്‍ വീട്ടില്‍ വിശ്രമം. വൈകീട്ട് ഏഴിനു മലപ്പുറത്ത് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു.

കെ.ടി ജലീല്‍


പ്രചാരണവും വോട്ടും തീര്‍ന്ന അവധി ദിനമായ ഇന്നലെ പന്ത്രണ്ടു മണി വരേയും വീട്ടിലായിരുന്നു കെ.ടി ജലീല്‍. പിന്നെ സുഹൃത്തുകളോടൊപ്പം വണ്ടി കൊടുകുത്തി മലയിലേക്കു വിട്ടു. തെരഞ്ഞെടുപ്പു ചൂടു മാറിയ ദിനത്തില്‍ മലയില്‍ കാറ്റു കൊണ്ടിരുന്നു കുറച്ചു നേരം. പെരിന്തല്‍മണ്ണയില്‍ നിന്നു ഭക്ഷണം കഴിച്ചു നേരെ മണ്ണാര്‍ക്കാട്-ആനക്കട്ടി ചുരവും കയറി രാത്രിയോടെ മടക്കം. ഫോണ്‍ വിളികളും അവലോകനങ്ങളുമായി തവനൂര്‍ ചര്‍ച്ചയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  2 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  2 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  2 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  2 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  2 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  2 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  2 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago