HOME
DETAILS
MAL
ബി.പി.എല്‍ കാര്‍ഡ് മുന്‍ഗണന പരിശോധന
backup
November 05 2016 | 22:11 PM
പോത്തന്‍കോട്: ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും നല്കിയ അപേക്ഷയില്‍ മേല്‍ കൂടികാഴ്ച നടത്തുന്നു. അട്ടക്കുളങ്ങരയിലെ പരാതി പരിഹാര സെല്ലില്‍ നല്കിയ അപേക്ഷയിലാണ് പരിശോധന.
7, 10, 15 തിയതികളിലായി പോത്തന്‍കോട് എസ്.എന്‍.ഡി.പി ഹാളില്‍ വച്ചാണ് പരിശോധന. ക്രമനമ്പര്‍ 1 മുതല്‍ 200 വരെ തിങ്കളാഴ്ചയും 201-400 വ്യാഴാഴ്ചയും 401-600 ചൊവ്വാഴ്ചയുമാണ് പരിശോധന. കാര്‍ഡുടമകള്‍ അപേക്ഷയില്‍ പറയുന്ന
ക്ലേശ ഘടകങ്ങളുടെ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."