ആറുമാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കി ഒമ്പതു വയസുകാരന്‍
കരിങ്കല്ലത്താണി: ആറു മാസംകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കി ഒമ്പതു വയസുകാരന്‍ വിസ്മയമായി. കരിങ്കല്ലത്താണി സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഹിഫ്‌സുല്‍ ഖുര്‍ആന്‍ ആന്റ് റിസേര്‍ച്ച് സെന്ററിലെ പ്രഥമ ബാച്ച് വിദ്യാര്‍ഥി നിസാമുദ്ദീനാണ് ഈ അമൂല്യ നേട്ടം കൈവരിച്ചത്. മണ്ണാര്‍ക്കാട് കുന്നുംപുറം സ്വദേശികളായ ആലിപ്പു മുസ്്‌ലിയാര്‍-റംല ദമ്പതികളുടെ പുത്രനാണ് ഈ മിടുക്കന്‍. ഹാഫിസ് അബ്ദുറഷീദ് ഇരിമ്പാലശ്ശേരിയുടെ മേല്‍നോട്ടത്തിലായിരുന്നു പഠനം.
താഴെക്കോട് മേഖല സുന്നീ മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള ശിഹാബ് തങ്ങള്‍ ഇസ്്‌ലാമിക് അക്കാദമിക്ക് കീഴിലാണ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ പ്രവര്‍ക്കുന്നത്. മൂന്ന് വര്‍ഷത്തെ ഖുര്‍ആന്‍ പഠനത്തോടൊപ്പം അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം എന്നീ ഭാഷകളും മത,ഭൗതിക വിഷയങ്ങളും സമന്വയിപ്പിച്ച രീതിയിലാണ് ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളേജിലെ പാഠ്യപദ്ധതി. ഖുര്‍ആന്‍ പഠനം പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് പതിനൊന്ന് വര്‍ഷത്തെ മത,ഭൗതിക സമന്വയ പഠനവും നല്‍കുന്നുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങല്‍ മുഖ്യ രക്ഷാധികാരിയും സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും റഹ്്മത്തുല്ലാഹ് ഖാസിമി മൂത്തേടം പ്രിന്‍സിപ്പലുമാണ്. ഹിഫ്‌ള് പൂര്‍ത്തിയാക്കിയ നിസാമുദ്ദീനു മെയ് 21 നടക്കുന്ന അനുമോദന പരിപാടിയില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."