ബൈപാസ് വിഷയം നിയമസഭയില്‍ ഉന്നയിക്കും: ചെന്നിത്തല
അഞ്ചാലുംമൂട്: കൊല്ലം ബൈപാസ് വിഷയം കേരള നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി തൃക്കടവൂര്‍ ബൈപാസ് ജങ്ഷനില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നാണ് കൊല്ലം ബൈപാസ്. കഴിഞ്ഞ യു.പി.എ. ഗവണ്‍മെന്റിന്റേയും എം.പി.മാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവരുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമാണ് ബൈപാസ്. കുറ്റകരമായ അനാസ്ഥയാണ് ബൈപാസ് നിര്‍മാണത്തിന്റെ മന്ദഗതിക്ക് കാരണം.
ഉദ്യോഗസ്ഥരുടെ അനാസ്ഥയും മണ്ണ് മാഫിയയുമാണ് ബൈപാസ് നിര്‍മാണം തടസപ്പെടാന്‍ കാരണം. വികസന വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഗുണകരമല്ലെന്നും വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രശ്‌നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണുമെന്നും ചെന്നിത്തല പറഞ്ഞു. ഉപവാസ സമരത്തിന് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം നേതൃത്വം നല്‍കി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, ബിന്ദു കൃഷ്ണ, ജി.രതികുമാര്‍, എം.എം നസീര്‍, സി.ആര്‍ മഹേഷ്, കെ.കരുണാകരന്‍ പിള്ള, കെ.സോമയാജി, കെ.സുരേഷ് ബാബു, കോയിവിള രാമചന്ദ്രന്‍, ആര്‍.രാജശേഖരന്‍, ഡി.സി.സി.ഭാരവാഹികളായ പി.ജര്‍മിയാസ്, സൂരജ് രവി, നെടുങ്ങോലം രഘു, നേതാക്കളായ പി.ആര്‍.പ്രതാപചന്ദ്രന്‍, പ്രസാദ് നാണപ്പന്‍, എന്‍.ഉണ്ണികൃഷ്ണന്‍, കൃഷ്ണവേണി ശര്‍മ്മ, കെ.കെ.സുനില്‍ കുമാര്‍, എന്‍.എസ്.യു.ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഗീതാകൃഷ്ണന്‍, വടക്കേവിള ശശി, ഉളിയക്കോവില്‍ ശശി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ പ്രതീഷ് കുമാര്‍, സജ്ഞയ് ഖാന്‍, എസ്.ജെ പ്രേംരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."