HOME
DETAILS
MAL
ത്രിദിന സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ന് ഇന്ത്യയിലെത്തും
backup
November 06 2016 | 05:11 AM
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്ന് ഇന്ത്യയിലെത്തും. മേയുടെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.
രാജ്യത്തെത്തുന്ന മേ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച്ച നടത്തും. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്ക് തെരേസ മേയ് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്.
പത്തോളം പേരടങ്ങുന്ന വ്യാപാര സംഘവും ബ്രിട്ടിഷ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് വ്യാപാരസംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം. സാമ്പത്തിക വ്യാപാര സഹകരണത്തിനായുള്ള നിരവധി കൂടിക്കാഴ്ച്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."