ദ.കൊറിയന്‍ പ്രസിഡന്റിന്റെ രാജിക്ക് സമ്മര്‍ദ്ദം
സിയൂള്‍: ദക്ഷിണ കൊറിയയില്‍ അഴിമതിയാരോപണം നേരിടുന്ന പ്രസിഡന്റ് പാര്‍ക്ക് ജിയൂന്‍ ഹൈ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം. 43,000ത്തിലധം പേരാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. 2008ല്‍ യു.എസില്‍ നിന്നുള്ള ബീഫ് ഇറക്കുമതി സംബന്ധിച്ച പ്രതിഷേധത്തിന് ശേഷം രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സമരമാണിത്.
പാര്‍ക്ക് ജിയൂനിന്റെ സുഹൃത്ത് ചോയ് സൂന്‍ സില്‍ ഭരണപരമായ കാര്യങ്ങളില്‍ പ്രസിഡന്റിനെ സ്വാധീനിച്ചിരുന്നുവെന്നാണ് ആരോപണം. സുഹൃദ്ബന്ധം രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലെ സ്വാധീനത്തിനും വ്യക്തിപരമായ നേട്ടത്തിനും ഉപയോഗിച്ചിരുന്നെന്നും ആരോപണമുണ്ട്.
ചോയ് സൂനിന്റെ കീഴിലുള്ള ഫൗണ്ടേഷനുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് പ്രസിഡന്റിന്റെ സ്വാധീനം ഉപയോഗിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പൊലിസ് ചോയ് സൂനിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിനും അധികാര ദുര്‍വിനിയോഗത്തിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
അതേസമയം അന്വേഷണോദ്യോഗസ്ഥരുമായി സഹകരിക്കുമെന്ന് ജിയൂന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങള്‍ ജിയൂനിന്റെ ജനസമ്മതിയില്‍ കനത്ത ഇടിവുണ്ടാക്കിയിട്ടുണ്ടെന്ന് ദ.കൊറിയന്‍ മാധ്യമങ്ങളുടെ സര്‍വേകള്‍ സൂചിപ്പിക്കുന്നുണ്ട്. അഞ്ചു ശതമാനമായിട്ടാണ് കുറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ശതമാനമാണിത്. ആരോപണങ്ങളില്‍ തന്റെ പേര് വന്നതില്‍ അതിയായ ദുഃഖമുണ്ടെന്ന് കഴിഞ്ഞ ദിവസം ജിയൂന്‍ പറഞ്ഞിരുന്നു.
ദ.കൊറിയന്‍ ജനതയോട് മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ തടയാന്‍ സെന്‍ട്രല്‍ സിയൂളില്‍ 20,000 പൊലിസുകാരെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ അക്രമസംഭവങ്ങളൊന്നും അരങ്ങേറിയിട്ടില്ല. ജിയൂന്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ രണ്ടാമനായി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുകയോ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."