കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ മാതാവ് പൊലിസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥിയുടെ മാതാവ് പൊലിസ് കസ്റ്റഡിയിലെടുത്തു. നജീബീനെ കണ്ടെത്തുന്നതില്‍ പൊലിസ് കാണിക്കുന്ന അനാസ്ഥക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ത്യാ ഗേറ്റിനടുത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമ്പോഴാണ് നജീബിന്റെ മാതാവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ച നജീബിന്റെ മാതാവിനെ പൊലിസ് കൈക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു. രണ്ട് യുവകളേയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുരുഷ പൊലിസുകാര്‍ ഇവരെ കസ്റ്റഡിയിലെടുത്തതിനെതിരില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ഇന്ത്യ ഗേറ്റിന് സമീപം ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സെക്ഷന്‍ 144 പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലിസ് വാദം.
ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്നും വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാഷ്ട്രപതിയെ കണ്ടിരുന്നു.
മൂന്നാഴ്ച കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് പ്രസിഡന്റ് പ്രണബ് മുഖര്‍ജി റിപ്പോര്‍ട്ട് തേടുമെന്ന് ഉറപ്പ് നല്‍കിയതായി കേജരിവാള്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ജെ.എന്‍.യു വില്‍ നിന്നും റിപ്പോര്‍ട്ട് നേടുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയതായി അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Met Hon'ble Prez to seek his intervention on missing JNU student Najeeb. He assured of all support n that he will seek report from MHA n JNU
— Arvind Kejriwal (@ArvindKejriwal) November 6, 2016
എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദനത്തിനിരയായ ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകന്‍ നജീബ് അഹമ്മദിനെ ഒക്ടോബര്‍ 15 മുതലാണ് കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."