HOME
DETAILS

നെടുമ്പാശ്ശേരിയില്‍ വന്‍ കൃഷിനാശം

  
backup
May 17 2016 | 21:05 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8-2

നെടുമ്പാശ്ശേരി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശം.കൂടാതെ വീടുകള്‍ക്ക് മുകളിലും വൈദ്യുതി ലൈനിലും മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞു വീണ് വൈദ്യുതി വിതരണവും തകരാറിലായി. കര്‍ഷകരുടെ ഏക്കറു കണക്കിന് ഭൂമിയിലെ വിവിധതരം കൃഷികളാണ് കാറ്റില്‍ നശിച്ചത്.
കുന്നുകര പഞ്ചായത്തിലെ വയല്‍കരയില്‍ കോവക്കുഴി വീട്ടില്‍ പി.കെ ബഷീറിന്റെ 500 ലേറെ കുലച്ച ഏത്തവാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. വര്‍ഷങ്ങളായി പലരില്‍നിന്നായി കൃഷിയിടം പാട്ടത്തിനെടുത്ത് വിവിധയിനം കൃഷികള്‍ നടത്തിവരുന്ന പരമ്പരാഗത കര്‍ഷകനാണു ബഷീര്‍. കൃഷി നാശം സംബന്ധിച്ച് കുന്നുകര കൃഷി ഭവനില്‍ ബഷീര്‍ പരാതി നല്‍കിയിട്ടുണ്ട്. ചെങ്ങമനാട് പഞ്ചായത്തിലെ പാലപ്രശ്ശേരി ചന്ദ്രത്തില്‍ ഹമീദിന്റെ വിളവെടുപ്പിന് ഒരു മാസം മാത്രം ബാക്കിയുള്ള 500 ഏത്ത വാഴകള്‍ നിലംപൊത്തി.
വീടിനോട് ചേര്‍ന്ന് ഒന്നര ഏക്കറോളം സ്ഥലത്താണു ഹമീദ് ഏത്തവാഴ കൃഷി ചെയ്തുവന്നിരുന്നത്. ഞാലി, റോബസ്റ്റ തുടങ്ങിയ വാഴകളും കാറ്റില്‍ നശിച്ചിട്ടുണ്ട്. മരച്ചീനി കൃഷിയും ഭാഗികമായി നശിച്ചു. മൂന്ന് വര്‍ഷം മുന്‍പ് നട്ടു പിടിപ്പിച്ച നിരവധി റബര്‍ മരങ്ങളും കാറ്റില്‍ ഒടിഞ്ഞുവീണിട്ടുണ്ട്. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയ ഹമീദ് ഏതാനും വര്‍ഷം മുന്‍പാണ് കാര്‍ഷിക വൃത്തിയില്‍ സജീവമായത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തുവന്നിരുന്നത്.
കൃഷി കൂടാതെ ഓട്ടോ ഓടിച്ചാണു ഹമീദ് കുടുംബം പോറ്റിയിരുന്നത്. കൃഷി നാശം സംഭവിച്ചതറിഞ്ഞ് പഞ്ചായത്ത് അംഗം കെ.എം.അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തിയിട്ടുണ്ട്. ചെങ്ങമനാട് പഞ്ചായത്തിലെ തന്നെ പറമ്പയം കോടോപ്പിള്ളി വീട്ടില്‍ കെ.എച്ച് സാദിക്കിന്റെ 50 കുലച്ച വാഴകളും ഒടിഞ്ഞുവീണിട്ടുണ്ട്. മുന്തിയയിനം വാഴകള്‍ വാങ്ങിയാണ് സാദിക്ക് കൃഷി ചെയ്തിരുന്നത്.
തൊട്ടടുത്ത കാങ്കുഴി വീട്ടില്‍ താജുദ്ദീന്റെ നൂറോളം വാഴകളും നിലംപൊത്തിയിട്ടുണ്ട്. താജുദ്ദീന്റെ ഓട് മേഞ്ഞ വീടിനു മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് കേടുപാടുണ്ടായിട്ടുണ്ട്. പലയിടത്തും വൈദ്യുതി ലൈനില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതിനാല്‍ രാത്രിയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ശക്തമായ മഴ തുടര്‍ന്നതിനാല്‍ പലയിടത്തും രാത്രിയില്‍ കേടുപാടുകള്‍ പരിഹരിക്കുന്നതിനും കഴിഞ്ഞില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago