നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരെന്ന് കാനം
കോഴിക്കോട്: മുന്‍ സ്പീക്കറാണെങ്കിലും മുന്‍ മന്ത്രിയാണെങ്കിലും നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
വടക്കാഞ്ചേരി സംഭവത്തിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുറവൂരില്‍ ആര്‍.എസ്.എസ് പൊലിസ് സംഘര്‍ഷം
തുറവൂര്‍ (ആലപ്പുഴ): വിവാഹ സ്ഥലത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പൊലിസുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. എസ്.ഐ അടക്കം നാലുപേര്‍ക്ക് പരുക്ക്. എസ്.ഐ പി അഭിലാഷ് (34) സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ജൂഡ് ബെനഡിക്റ്റ് ,എ.എസ്.ഐ ഗോപാലകൃഷ്ണന്‍, സിവില്‍ പൊലിസ് ഓഫിസര്‍ സജീവ് ,ആര്‍. എസ്.എസ് പ്രവര്‍ത്തകരായ പി.രാജേഷ് ,ഗിരീഷ്‌കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വളമംഗലത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വളമംഗലത്തെ റജീഷിന്റെ വീടും വാഹനവും ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശരണിനെ പൊലിസ് പിടികൂടിയിരുന്നു. തുടര്‍ന്ന് സമീപത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ എസ്.ഐയെ ആര്‍.എസ്.എസ് ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ജീപ്പിന്റെ ചില്ലുകളും സംഘം അടിച്ചു തകര്‍ത്തു.
ഇവര്‍ തടഞ്ഞുവച്ച പൊലിസുകാരെ സി.ഐ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് മോചിപ്പിച്ചത്. പരുക്കേറ്റ എസ്.ഐ യേയും പൊലിസുകാരേയും തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.ഐ യുടെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ട്. പരുക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
അതേ സമയം പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ചേര്‍ത്തല താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."