നഗരത്തില്‍ വേസ്റ്റ് ബിന്നുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു
കൊച്ചി: നഗരത്തില്‍ വേസ്റ്റ് ബിന്നുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കൊച്ചിയിലെത്തുന്നവര്‍ക്കാണ് ചപ്പുചവറുകള്‍ നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകളില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
കൊച്ചിയെ സമ്പൂര്‍ണ്ണ മാലിന്യ വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനുവേണ്ടിയുള്ള അദ്യപടിയെന്ന നിലയില്‍ മേഴ്‌സി വില്ല്യംസ് കൊച്ചി മോയറായിരുന്ന കാലത്താണ് കൊച്ചിയെ ബിന്‍ ഫ്രീ സിറ്റിയായി പ്രഖ്യാപിച്ച് വേസ്റ്റ് ബിന്നുകള്‍ നീക്കം ചെയ്തത്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദേഷമാണ് ഉണ്ടാക്കിയത്. വേസ്റ്റ് ബിന്നുകള്‍ മാറ്റിയതോടെ ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നതിന് സ്ഥലമില്ലാതായി. ഇതോടെ ആളുകള്‍ ചപ്പു ചവറുകളും ഭക്ഷണ അവശിഷ്ടങ്ങളും റോഡരികുകളിലും മറ്റും വലിച്ചെരിയാന്‍ തുടങ്ങി. ഇതോടെ നഗരത്തില്‍ തെരുവ് നായ ശല്യവും വര്‍ധിച്ചു.
ഉറവിടമാലിന്യം സംസ്‌കരണം നടപ്പാക്കി കൊച്ചിയെ മാലിന്യ വിമുക്തമാക്കുകയായിരുന്നു നഗരസഭ ലക്ഷ്യമിട്ടത്. ഇതിനുവേണ്ടിയാണ് വേസ്റ്റ് ബിന്നുകള്‍ നീക്കം ചെയ്തത്. ബിന്നുകള്‍ നീക്കം ചെയ്യുന്നതോടെ ആളുകള്‍ മാലിന്യം തങ്ങളുടെ വീടുകളില്‍ ശേഖരിക്കുകയും ഇതില്‍ നിന്ന് ബയോഗ്യാസ്, കമ്പോസ്റ്റ് എന്നിവ നിര്‍മ്മിക്കുകയും സംസ്‌കരിക്കാന്‍ സാധിക്കാത്ത മാലിന്യം നഗരസഭ ശുചികരണ ജീവനക്കാരെ ഉപയോഗിച്ച് ശേഖരിച്ച് ഡമ്പിങ്ങ് യാഡിലെത്തിക്കുകയുമായിരുന്നു നഗരസഭയുടെ പദ്ധതി.
എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ നഗരത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ വന്നുപോകുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന മാലിന്യം എന്തുചെയ്യുമെന്നതിനെക്കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതോടെ പുറത്തുനിന്ന് വരുന്നവര്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയാന്‍ തുടങ്ങി. ഇതിനു പിന്നാലെ നഗരവാസികളും ഇത് പിന്‍തുടര്‍ന്നു. ഇതോടെ നഗരത്തിലെ റോഡരികുളും കാനകളും മാലിന്യ കേന്ദ്രങ്ങളായി മാറി.
നിലവില്‍ റെയില്‍വേസ്റ്റേഷനുകളിലും വലിയ മാളുകളിലും മാത്രമാണ് ഇപ്പോള്‍ വേസറ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍ വേസ്റ്റ് ബിന്നുകളില്ല. ഇതുമൂലം ഇവിടങ്ങളില്‍ അലക്ഷ്യമായി മാലിന്യം വലിച്ചറിയുകയാണ്. ഇതുകൂടാതെ റെയില്‍വേ കല്‍വെര്‍ട്ടുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച അവസ്ഥയിലുമാണ്.
നിലവില്‍ ബോസ്റ്റ് ബിന്നകള്‍ സ്ഥാപിക്കുന്തിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി. ബിന്നുകള്‍ സ്ഥാപിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെയെയുള്ളവയുടെ മാലിന്യം ഇവിടെ നിക്ഷേപിക്കുമെന്നതിനാലാണ് ഇതെന്ന് ഹെല്‍ത്ത് വിഭാഗം വ്യക്തമാക്കി. എന്നാല്‍ കൊച്ചിയുടെ ടൂറിസം മേഖലയായ ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി മേഖലകളില്‍ ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഹെല്‍ത്ത് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."