ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ തുലാസില്‍
ഈരാറ്റുപേട്ട: സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായപ്പോള്‍ ഡോക്ടറുടെ ഇച്ഛാശക്തികൊണ്ട് മാത്രം കഴിഞ്ഞ നാലുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ നിര്‍ത്തലാക്കുമെയന്ന ആശങ്കയിലാണ് പാവപ്പെട്ട രോഗികള്‍. പ്രാഥമികാരോഗ്യ കേന്ദ്രം മുന്‍ ഡോക്ടറായിരുന്ന ഡോ. ഷാജു സെബാസ്റ്റിയന്റെ പ്രത്യേക താല്‍പര്യമാണ് ഈരാറ്റുപേട്ട പി.എച്ച്.സിയില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യം ഒരുങ്ങിയത്.
ഡ്യൂട്ടി സമയം കഴിഞ്ഞു രോഗികളെ ശുശ്രൂഷിക്കുകയും, രാത്രിയിലും കിടപ്പുരോഗികളെ സന്ദര്‍ശിക്കുവാന്‍ എത്തുകയും ചെയ്യുന്ന ഡോക്ടറുടെ സേവനം സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചിരുന്ന രോഗികളെ പോലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. സമീപത്തെ പല പി.എച്ച്.സിയിലും ഐ.പി ബ്ലോക്കുകള്‍ നിര്‍ത്തലാക്കിയ സമയത്തും ഈരാറ്റുപേട്ടയിലെ ഡോക്ടറുടെ ഐ.പി ബ്ലോക്ക് തടസമില്ലാതെ തുടര്‍ന്നതും ഇദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് മാത്രമായിരുന്നു.
ഡോക്ടര്‍ ഷാജുവിന് പൂഞ്ഞാര്‍ ഹെല്‍ത്ത് സെന്ററിലേക്ക് സ്ഥലം മാറ്റമായെങ്കിലും ഡോക്ടറുടെ ഭാര്യ ഡോ. ജോസ്ലിന്‍ ദാനിയേല്‍ ഈരാറ്റുപേട്ട പി.എച്ച്.സിയില്‍ ഉള്ളതുകൊണ്ട് കിടപ്പുരോഗികളെ പരിശോധിക്കാനും രാത്രിയില്‍ കിടപ്പുരോഗികളെ സന്ദര്‍ശിക്കാനും എത്തുവാന്‍ ഡോ.ഷാജുവിന് കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ഡോ.ജോസ്ലിനും ചിലരാഷ്ട്രീയക്കാരും തമ്മില്‍ ഉണ്ടായ ചില വിഷയങ്ങള്‍ അമിത രാഷ്ട്രീയ ഇടപെടലിന് വഴിയൊരുക്കി. ഇത് ജനപ്രതിനിധികളും ഡോ.ക്ടറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു.
ഡോക്ടറുടെ മേല്‍ വ്യാജ ആരോപണങ്ങള്‍ ചമയ്ക്കാന്‍ ഇത് ഇടയാക്കി. ഇതോടെ മനം നൊന്ത് ഡോ.ജോസ്ലിന്‍ സ്ഥലം മാറ്റം വാങ്ങിയതാണ് ഇപ്പോള്‍ പി.എച്ച്.സിയെ ആശ്രയിക്കുന്ന രോഗികളെ പ്രതിസന്ധിയിലവാക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യവും, ഐ.പി ബ്ലോക്കും പ്രഖ്യാപിച്ച് നാടിനെ വിഡ്ഢികളാക്കുന്നവര്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി പ്രവത്തിച്ചുവന്ന ഈരാറ്റുപേട്ടയിലെ ഐ.പി ബ്ലോക്കിന് ഫുള്‍സ്റ്റോപ്പിടുന്ന കാഴ്ചയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."