കുട്ടനാട്ടില്‍ വിത കൊയ്യുന്നതാര്; മുന്നണികള്‍ പ്രതീക്ഷയില്‍
കുട്ടനാട്: മണ്ഡലത്തിലെ ചരിത്രത്തില്‍ ആദ്യമായി ശക്തമായ ത്രികോണ മത്സരം നടന്നതിന്റെ ഫലം ആര്‍ക്ക് അനുകൂലമാകുമെന്ന് കാത്തിരിക്കുകയാണ് ജനങ്ങള്‍. ബി.ജെ.പി-ബി .ഡി .ജെ. എസ് സഖ്യത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ഫലം മാറി മറിഞ്ഞ് കണക്ക് കൂട്ടലുകള്‍ തെറ്റുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളുടെ സ്ഥാനത്ത് കുട്ടനാടുമുണ്ട്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 79.03 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ് .അന്ന് യു.ഡി.എഫ് -എല്‍.ഡി.എഫ് മുന്നണികള്‍ മാത്രമായിരുന്നു മത്സരത്തില്‍ സജീവമായി ഉണ്ടായിരുന്നത് .
എന്നാല്‍ ഇത്തവണ ശക്തമായ ത്രികോണ പോര് മുറുകിയിട്ടും പോളിംഗ് ശതമാനം കാര്യമായി ഉയര്ന്നില്ലായെന്നതും ശ്രദ്ധേയമായി. 79.03 ല്‍ നിന്നും 79. 21 ആയി മാത്രമാണ് പോളിഗ് ഉയര്‍ന്നത്.പോളിംഗ് ശതമാനം വെച്ച് കണക്ക് കൂട്ടുമ്പോള്‍ ഫലം ഗുണകരമാകുമെന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. എം.എല്‍.യുടെ വികസന പ്രവര്‍ത്തനങ്ങളുടെ അംഗീകാരത്തിന് തെളിവാണ് പോളിംഗ് ശതമാനം കുറയാതിരുന്നതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ പുതിയ വോട്ടര്‍മാര്‍ എത്തിയിട്ടും പോളിംഗ് ഉയരാതിരുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടല്‍ .മണ്ഡലത്തില്‍ എന്‍.ഡി.എ പിടിക്കുന്ന വോട്ട് എല്‍.ഡി എഫിന്റേതാകുമെന്നും യു.ഡി.എഫ് ക്യാമ്പ് കരുതുന്നു. ഈഴവ വോട്ടുകളും മണ്ഡലത്തില്‍ പരമ്പരാഗതമായി യുള്ള ബി.ജെ.പി വോട്ടുകളും അനുകൂലമാകുമെന്നാണ് എന്‍.ഡി.എയുടെ പ്രതീക്ഷ .കഴിഞ്ഞ തവണ വിജയിച്ച തോമസ് ചാണ്ടി 50.92 ശതമാനം വോട്ടുകള്‍ പിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."