വിട്ടുവീഴ്ചയില്ലാതെ ഇരുവിഭാഗവും: കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് ഡി.വൈ. എഫ്. ഐ മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: അഞ്ചരക്കണ്ടണ്ടിയില് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സമരം അതിരൂക്ഷമാകുന്നു. പലവട്ടം നടത്തിയ ഒത്തുതീര്‍പ്പുകള്‍ ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനാല്‍ മാനേജ്മെന്റും സമരക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. ബോണസ് പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 54 ദിവസം മുന്‍പ് സി. ഐ.ടി.യു സമരമാരംഭിച്ചത്. ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുണ്ടണ്ടാക്കിയ കരാര്‍ അംഗീകരിക്കാനും ന്യായമായ ബോണസ് അംഗീകരിക്കാനും മെഡിക്കല്‍ കോളജ് മാനേജ്മെന്റ് തയാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ചര്‍ച്ചകളില്‍ ഈ ആവശ്യം അംഗീകരിക്കാന്‍ താത്പര്യമില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. മന്ത്രി കെ.കെ ശൈലജ വിളിച്ചുചേര്‍ത്ത തിരുവനന്തപുരത്തെ യോഗത്തിലും മാനേജ് മെന്റ ഉറച്ച നിലപാട് സ്വീകരിച്ചതിനാല്‍ സമവായം പരാജയപ്പെടുകയായിരുന്നു.
ഇതിനിടയില്‍ കോളജ് ക്യാംപസ് മലപ്പുറത്ത് മാറ്റുന്നതിനായുള്ള നീക്കങ്ങളും നടക്കുന്നുണ്ട. ഇതിനിടയിലാണ് തൊഴിലാളി വിഷയം ഉയര്‍ത്തിപ്പിടിച്ചു ഡി. വൈ.എഫ്. ഐ ഇന്നു കോളജിലേക്ക് മാര്‍ച്ചു നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."