ജനിതകമാറ്റം വരുത്തിയ ഇറച്ചിക്കോഴികള്‍ വിപണി കീഴടക്കുന്നു
പൊന്നാനി: ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തില്‍ ജനിതകമാറ്റം വരുത്തിയ ഇറച്ചിക്കോഴികള്‍ സംസ്ഥാനത്തെ വിപണി കൈയടക്കുന്നു . അമിത അളവില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് 28 ദിവസം കൊണ്ടു രണ്ടരക്കിലോ തൂക്കം വരുത്തുന്ന കോഴിയാണു തമിഴ്‌നാട്ടില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത്. ഇതു കഴിക്കുന്നവര്‍ക്കു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നു കോഴി കര്‍ഷകരും സമ്മതിക്കുന്നു . അമിതലാഭം പ്രതീക്ഷിച്ചാണു കോഴി കര്‍ഷകര്‍ 28 ദിവസം കൊണ്ടു രണ്ടര കിലോയിലധികം തൂക്കം വരുന്ന കോഴികളെ ഉല്‍പ്പാദിപ്പിക്കുന്നത് . കാലുകള്‍ക്ക് അമിതവണ്ണം അനുഭവപ്പെടുന്ന ഇത്തരം കോഴികള്‍ നടക്കാന്‍ മറ്റു ഇറച്ചിക്കോഴികളേക്കാള്‍ പ്രയാസപ്പെടുന്നതും കാണാം. ഇത്തരം കോഴികളുടെ ഇറച്ചികള്‍ കഴിക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു . തമിഴ്‌നാട്ടില്‍ നിന്നു ഹോര്‍മോണുകള്‍ കൊണ്ടുവന്നു സംസ്ഥാനത്തെ ചില ഫാമുകളിലും ഉടപയോഗിക്കുന്നതായാണു വിവരം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇറച്ചിക്കോഴികള്‍ 65 ദിവസങ്ങളുടെ വളര്‍ച്ചക്ക് ശേഷമാണ് രണ്ടര കിലോ തൂക്കം എത്തിയിരുന്നത്.
പിന്നിടത് 45 ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ തുടങ്ങി. ഇപ്പോള്‍ അതിനെയും കടത്തിവെട്ടി 28 ദിവസങ്ങള്‍ കൊണ്ടാണ് അമിത അളവില്‍ ഹോര്‍മോണുകള്‍ കുത്തിവെച്ചു രണ്ടര കിലോ തൂക്കം എത്തിച്ചു വിപണിയില്‍ എത്തിക്കുന്നത് .
ഈ കാലയളവില്‍ ഒരു കോഴിക്ക് മൂന്നര കിലോ കോഴിത്തീറ്റയാണു കൊടുക്കുക .കോഴിത്തീറ്റ ചാക്കൊന്നിന് 1600 രൂപയാണു വില. ഒരു കോഴിയെ പൂര്‍ണവളര്‍ച്ച എത്തിക്കാന്‍ 115 രൂപയാണ് ചെലവു വരുന്നത്. തൊഴിലാളിയുടെ കൂലിയും മറ്റ് ചെലവുകളും കൂടി ചേര്‍ത്ത കണക്കാണിത്. വിപണിയില്‍ കോഴി എത്തുമ്പോള്‍ കിലോക്ക് 85 മുതല്‍ 90 രൂപ വരെയാണ് വില ലഭിക്കുക.
നിയമപ്രകാരം അനുവദിച്ച ഹോര്‍മോണ്‍ കുത്തിവെപ്പിന്റെ അളവു പ്രകാരം കോഴി വളരണമെങ്കില്‍ 70 ദിവസമോ അല്ലെങ്കില്‍ മൂന്നു മാസമോ എടുക്കും. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് 28 ദിവസങ്ങള്‍ കൊണ്ടു കോഴികളെ ഉല്‍പ്പാദിപ്പിക്കുന്നത്.
നഗരങ്ങളിലെ ഹോട്ടലുകള്‍ക്കും കല്യാണ ആവശ്യങ്ങള്‍ക്കും പ്രധാനമായും ഇത്തരം കോഴികളെയാണ് ഉപയോഗിക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."