വിവരാവകാശ അപേക്ഷകളിലെല്ലാം വിഷയം നോക്കാതെ മറുപടി നല്‍കണം: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരമുള്ള എല്ലാ അപേക്ഷകളിലും വിഷയം നോക്കാതെ എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിര്‍ദ്ദേശിച്ചു.
ദേശീയ വിവരാവകാശ കമ്മിഷന്റെമ പതിനൊന്നാം വാര്‍ഷിക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിവരാവകാശ നിയമത്തിന്റെ പ്രധാനാന്യം വര്‍ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ സമ്മര്‍ദങ്ങള്‍ പരിഗണിക്കാതെ ജോലി ചെയ്യണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഉണര്‍ത്തി.
1സര്‍ക്കാര്‍ കാര്യങ്ങള്‍ സുതാര്യവും അഴിമതിയില്ലാത്തതുമാകണം.വിവരാവകാശം വഴി സര്‍ക്കാരും ജനങ്ങളും തമ്മില്‍ പ്രയോജനകരമായ ആശയവിനിമയം സാധ്യമാകുമെന്നും ഇതുവഴി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വ്യത്യസ്ത വാതിലുകളില്‍ മുട്ടേണ്ട അവസ്ഥ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ദേശീയ വിവരാവകാശ കമ്മിഷന്റെ ഇ-കോര്‍ട്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
വിവരാവകാശം ഇനി 'ഓണ്‍ലൈനില്‍'
ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനായി പുതിയ പദ്ധതി നിലവില്‍വന്നു. ഇതിനായുള്ള ഇ-കോര്‍ട്ട് സിസ്റ്റം ഇന്നലെ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു.
വിവരാവകാശ കമ്മിഷന്റെ കീഴിലുള്ള 1.5 ലക്ഷത്തിലേറെ ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തു. ഹാര്‍ഡ് കോപ്പികള്‍ ഇല്ലാതെതന്നെ പരാതികള്‍ ഇനി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഡിജിറ്റലായി ശക്തിയുള്ള ഒരു സമൂഹമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."